X

കോണ്‍ഗ്രസിനൊപ്പം ഉറച്ചുനില്‍ക്കുമെന്ന് പറഞ്ഞ എംഎല്‍എ നാഗരാജ് യെദിയൂരപ്പയുടെ പിഎയ്‌ക്കൊപ്പം മുംബൈയ്ക്ക് പറന്നു

മുംബയ് പൊവായിലുള്ള റിനൈസന്‍സ് ഹോട്ടലിലുള്ള വിമത കോണ്‍ഗ്രസ്, ജെഡിഎസ് എംഎല്‍എമാര്‍ക്കൊപ്പം നാഗരാജ് ചേര്‍ന്നേക്കും.

കര്‍ണാടകയില്‍ കോണ്‍ഗ്രസിനൊപ്പം ഉറച്ചുനില്‍ക്കുമെന്ന് പറഞ്ഞ വിമത എംഎല്‍എ എംടിബി നാഗരാജ് ബംഗളൂരുവില്‍ നിന്ന് മുംബൈയിലേയ്ക്ക് പോയത് ബി എസ് യെദിയൂരപ്പയുടെ പിഎയ്‌ക്കൊപ്പം വിമാനത്തില്‍. കര്‍ണാടക നിയമസഭയില്‍ നാളെ വിശ്വാസവോട്ട് നടത്താന്‍ സര്‍ക്കാര്‍ തയ്യാറായിരിക്കെ നാഗരാജിന്റെ നിലപാട് മാറ്റം കോണ്‍ഗ്രസ് – ജെഡിഎസ് സഖ്യത്തിന് തിരിച്ചടിയായി.

കോണ്‍ഗ്രസ് നേതാവ് ഡികെ ശിവകുമാറിനൊപ്പം ഇന്നലെ മാധ്യമങ്ങളെ കണ്ട നാഗരാജ് രാജിയില്‍ നിന്ന് പിന്മാറുകയാണ് എന്നും കോണ്‍ഗ്രസിനൊപ്പം ഉറച്ചുനില്‍ക്കുമെന്നും പറഞ്ഞിരുന്നു. സുധാകര്‍ റാവു എടക്കമുള്ള മറ്റ് എംഎല്‍എമാരെ രാജിയില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ ശ്രമിക്കുമെന്നും നാഗരാജ് പറഞ്ഞിരുന്നു. എന്നാല്‍ ഇന്ന് നിലപാട് മാറ്റിയ നാഗരാജ് വീണ്ടും എതിര്‍ ചേരിയിലേയ്ക്ക് തിരിഞ്ഞു. മുംബയ് പൊവായിലുള്ള റിനൈസന്‍സ് ഹോട്ടലിലുള്ള വിമത കോണ്‍ഗ്രസ്, ജെഡിഎസ് എംഎല്‍എമാര്‍ക്കൊപ്പം നാഗരാജ് ചേര്‍ന്നേക്കും

This post was last modified on July 14, 2019 12:37 pm

Related Post
Leave a Comment