X

മുംബയ് വെള്ളപ്പൊക്കം: മഹാലക്ഷ്മി എക്‌സ്പ്രസിലെ 700നടുത്ത് യാത്രക്കാര്‍ കുടുങ്ങി

അഞ്ഞൂറിലധികം പേരെ രക്ഷപ്പെടുത്തി.

മുംബൈയിലും പരിസര പ്രദേശങ്ങളിലും കനത്ത മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ ബാദല്‍പൂര്‍, വാംഗാനി റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയില്‍ 700നടുത്ത് യാത്രക്കാര്‍ കുടുങ്ങി. തുടര്‍ച്ചയായി പെയ്ത കനത്ത മഴയെ തുടര്‍ന്ന് ട്രാക്കുകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്നാണ് മഹാലക്ഷ്മി എക്‌സ്പ്രസ് അടക്കമുള്ള ട്രെയിനുകള്‍ കുടുങ്ങിയത്. അഞ്ഞൂറിലധികം പേരെ രക്ഷപ്പെടുത്തി. ഇതില്‍ ഒമ്പത് പേര്‍ ഗര്‍ഭിണികളാണ്.

ആംബുലന്‍സും ഗൈനക്കോളജിസ്റ്റുകള്‍ ഉള്‍പ്പടെ 37 ഡോക്ടര്‍മാരും സ്ഥലത്തുണ്ട്. സഹ്യാദ്രി മംഗള്‍ കരയാലയില്‍ ഭക്ഷണവും ഷെല്‍ട്ടറും അടക്കമുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഉല്‍ഹാസ് നദിയിലെ വെള്ളപ്പൊക്കമാണ് മഹാലക്ഷ്മി എക്‌സ്പ്രസ് കുടുങ്ങാന്‍ കാരണം. എന്‍ഡിആര്‍എഫ് (ദേശീയ ദുരന്ത പ്രതികരണ സേന) രക്ഷാപ്രവര്‍ത്തനവുമായി സജീവമാണ്. മൂന്ന് ഡൈവിംഗ് ടീമുകളടക്കം എട്ട് നേവി ടീമുകളും എയര്‍ഫോഴ്‌സിന്റേയും നേവിയുടേയും ഹെലികോപ്റ്ററുകളും സ്ഥലത്തുണ്ട്. വെള്ളിയാഴ്ച മുതലുള്ള കനത്ത മഴയില്‍ മുംബയ് നഗരത്തിന്റെ പല ഭാഗങ്ങളും വെള്ളത്തിനടിയിലായിട്ടുണ്ട്.

This post was last modified on July 27, 2019 4:05 pm