X

മുംബൈയിൽ കനത്ത മഴ തുടരുന്നു, 21 മരണം, രണ്ട് ദിവസം പൊതു അവധി

4 ദിവസങ്ങൾക്കിടെ പെയ്ത ശക്തമായ മഴയിൽ ജൂണിലെ കാലവർഷത്തിന്റെ കുറവ് പരിഹരിച്ചെന്നു കാലാവസ്ഥാ കേന്ദ്രം അധികൃതർ അറിയിച്ചു.

തിമിർത്തുപെയ്യുന്ന മഴ നാലാം ദിവസത്തിലും ശമനമില്ലാതെ തുടരുന്ന പശ്ചാത്തലത്തിൽ ജന ജീവിതം ദുസ്സഹമായി മുംബൈ നഗരം. ഇതിനിടെ മഴയുമായി ബന്ധപ്പെട്ടുണ്ടായ അപകടങ്ങളിൽ 16 പേർ മരിച്ചതായാണ് റിപ്പോർട്ട്. മാലാഡ് ഈസ്റ്റില്‍ കഴിഞ്ഞ ദിവസം മതിലിടിഞ്ഞ് വീണുണ്ടായതുൾപ്പെ‍ടെ അപകടങ്ങളിലാണ് ജീവഹാനി ഉണ്ടായത്. മലാഡിൽ മാത്രം 12 പേരാണ് മരിച്ചതെന്ന് ഇന്ത്യ ടു ഡേ റിപ്പോർട്ട് പറയുന്നു. 13 പേർക്ക് പരിക്കേറ്റതായും രക്ഷാ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

കല്ല്യാണിൽ സ്കൂളിന്റെ മതിലിടിഞ്ഞ് വീണ് മുന്ന് പേർ മരിച്ചതായും റിപ്പോർട്ടുകളുണ്ട്. ഒരാൾക്ക് പരിക്കേറ്റു. പൂനെയിൽ സമാനമായ അപകടത്തിൽ 5 പേർ മരിച്ചെന്നാണ് ദേശീയ മാധ്യമ റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നത്. കാറ്റിലും മഴയിലും ഇതുവരെ മുംബൈ നഗരത്തിൽ 150 മരങ്ങൾ കടപുഴകുകയോ, ഒടിഞ്ഞുവീഴുകയോ ചെയ്തതായി ബിഎംസി അറിയിച്ചു.

അതിനിടെ, കനത്ത മഴയുടെ പശ്ചാത്തലത്തിൽ മുംബൈയില്‍ ഇന്ന് മുതൽ രണ്ട് ദിവസം പൊതു അവധി പ്രഖ്യാപിച്ചു. ഇന്നലെ രാത്രി വൈകിയാണ് സർക്കാർ ഉത്തരവിറക്കിയത്. പതിറ്റാണ്ടിലെ ഏറ്റവും കനത്തമഴയാണ് നാലു ദിവസത്തിനിടെ മുംബൈയിലും പരിസരത്തും രേഖപ്പെടുത്തയത്. കനത്ത മഴ ദീർഘദൂര ട്രെയിൻ സർവീസുകളെയും വിമാന ഗതാഗതത്തേയും ബാധിച്ചിട്ടുണ്ട്. താനെയിലും കനത്ത മഴ തുടരുകയാണ്.

അതിനിടെ, 4 ദിവസങ്ങൾക്കിടെ പെയ്ത ശക്തമായ മഴയിൽ ജൂണിലെ കാലവർഷത്തിന്റെ കുറവ് പരിഹരിച്ചെന്നു കാലാവസ്ഥാ കേന്ദ്രം അധികൃതർ അറിയിച്ചു. മുംബൈയിൽ ജൂൺ മാസം ലഭിക്കേണ്ട മഴയുടെ 97 % മഴ ഏതാനും ദിവസങ്ങൾക്കൊണ്ടു ലഭിച്ചെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വെളിപ്പെടുത്തിയത്. ജൂണിലെ ആദ്യ 26 ദിനങ്ങൾ മഹാരാഷ്ട്രയുടെ മുംബൈ ഉൾപ്പെടെയുള്ള ഭാഗങ്ങളിൽ വരൾച്ചയെന്ന റിപ്പോർട്ടുകൾ പുറത്ത് വന്നതിന് പിന്നാലെയാണ് കനത്ത മഴയെത്തിയത്.

ശുദ്ധജലത്തിന് മുംബൈ നഗരം ആശ്രയിക്കുന്ന 4 അണക്കെട്ടുകളിലും ജലനിരപ്പ് ഉയർന്നു. 10 വർഷത്തിനിടെ നഗരത്തിൽ 24 മണിക്കൂറിൽ ഏറ്റവും കൂടുതൽ രണ്ടാമത്തെ മഴ ലഭിച്ച ദിവസമാണ് ശനിയാഴ്ച. 234.8 മില്ലിമീറ്റർ തോതാണ് ശനിയാഴ്ച നഗരത്തിൽ രേഖപ്പെടുത്തിയത്.

‘ധൈര്യമുണ്ടായതുകൊണ്ട് മറ്റൊരു സാജനായില്ല’, വീട് പണിയാനാവാതെ ഒറ്റമുറി ഷെഡില്‍ കഴിഞ്ഞ് വിമുക്തഭടന്‍; സിപിഎം പ്രാദേശിക നേതാവിന്റെ പ്രതികാരമെന്ന് ആരോപണം

This post was last modified on July 2, 2019 9:23 am

Related Post
Leave a Comment