മഴ ശക്തമായ മഹാരാഷ്ട്രയില്‍ നവി മുംബൈയിലെ വെള്ളച്ചാട്ടത്തില്‍ കാണാതായ വിദ്യാര്‍ഥികളിൽ മൂന്നു മരിച്ചു. മരിച്ചവരിൽ ഒരാള്‍ മലായാളിയാണ്. ഒരാളെ ഇനിയും കണ്ടെത്താനായിട്ടില്ല. നവി മുംബൈയിലെ നെരൂളില്‍ സെക്ടര്‍ 15 ല്‍ താമസിക്കുന്ന പാലക്കാട് മുണ്ടൂര്‍ സ്വദേശി ചന്ദ്രശേഖരന്‍ നായരുടെയും രേഖയുടെയും മകളായ ആതിര നായർ 19 ആണ് മരിച്ചതെന്നാണ് വിവരം. നെരൂളിലെ എസ്‌ഐ.ഇ.എസ് കോളജ് വിദ്യാര്‍ഥികളാണിവര്‍.
ശനിയാഴ്ച രാവിലെ 11ഓടെയാണ് സംഭവം. നവി മുംബൈയിലെ ഖാര്‍ഗറിലുള്ള പാണ്ഡവ്കട വെള്ളച്ചാട്ടം കണ്ടുനില്‍ക്കെ അതിശക്തമായ മഴയില്‍ പെട്ടെന്ന് വെള്ളം കയറി നാലുപേരും ഒലിച്ചുപോവുകയായിരുന്നു എന്നാണ് വിവരം. ശ്വേത ജെയിന്‍ എന്ന ഇവരുടെ സഹ പാഠിയെയാണ് കാണാതായത്. ഇവർക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണെന്ന് മമുംബൈ മിറർ റിപ്പോർട്ട് ചെയ്യുന്നു.
അതേസമയം, വെള്ളിയാഴ്ച രാത്രിയോടെ മുംബൈയിലും പരസരങ്ങളിലും ആരംഭിച്ച കനത്ത മഴ ഇന്നും തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നൽകുന്ന മുന്നറിയിപ്പ്. ഈ വർഷത്തെ നാല് മൺസൂൺ മാസങ്ങളിൽ ഏറ്റവും ഉയർന്ന മഴയുടെ തോതാണ് ശനിയാഴ്ച ,നഗരത്തിൽ രേഖപ്പെടുത്തിയത്. 4.90 ഡിഗ്രി മഴയാണ് ശനിയാഴ്ച ഉച്ചക്ക് ശേഷം മാത്രം രേഖപ്പെടുത്തിയതെന്നും റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു.
ശക്തമായ മഴയെ തുടർന്ന് നഗരത്തിൽ ജന ജീവിതം ദുസ്സഹമാക്കി ഗോരേഗാവ്, കാംദിവലി, ദഹിസര്‍ എന്നിവിടങ്ങളില്‍ വെള്ളം കയറി. മുംബൈ, നവി മുംബൈ, താനെ, പാൽഘർ എന്നിവിടങ്ങളിൽ തുടരുന്ന മഴ ഇന്നും തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ടതിന്റെ പശ്ചാത്തലത്തില്‍ ശനി ഞായർ ദിവസങ്ങളിൽ മുംബൈയില്‍ കനത്തമഴ പെയ്യാനിടയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം നേരത്തെ അറിയിച്ചിരുന്നു.
നഗരത്തിലെ സബർബൻ സർവീസുകളും ഭാഗികമായി തടസപ്പെട്ട അവസ്ഥയിലാണുള്ളത്. ട്രാക്കുകൾ വെള്ളത്തിന് അടിയിലായതോടെ മണിക്കുറുകൾ വൈകിയാണ് സർവീസുകൾ നടത്തുന്നത്. വ്യോമ ഗതാഗതത്തെയും മഴ ബാധിച്ചിട്ടുണ്ട്. മഴക്കെടുതികളില്‍ ഇതുവരെ ഒരു മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വീട്ടിൽ നിന്നും ഷോക്കറ്റാണ് മരണം സംഭവിച്ചത്. മുംബൈയിലെ തന്നെ മറ്റൊരിടത്ത് ബേക്കറിയുടെ മേൽക്കൂര തകർന്ന് വീണ് ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
ശ്രീറാം വെങ്കിട്ടരാമന് എന്തു ശിക്ഷ കിട്ടും? അതോ പോലീസ് പിഴവില്‍ ഊരിപ്പോകുമോ?
This post was last modified on August 4, 2019 7:51 am
Leave a Comment