ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ബലാല്‍സംഗം ചെയ്‌തെന്ന് ആരോപിച്ച് പരാതി നല്‍കിയ കന്യാസ്ത്രീയെ വധിക്കാന്‍ ശ്രമിച്ചതായി പരാതി. കാറിന്റെ ബ്രേക്ക് തകരാറിലാക്കാന്‍ ശ്രമം നടന്നെന്നാണ് ഇവരുടെ ആരോപണം. ഇക്കാര്യം ചൂണ്ടിക്കാട്ടി കന്യാസ്ത്രീ കോട്ടയം കുറുവിലങ്ങാട് പോലീസില്‍ പരാതി നല്‍കി. വാഹനം തകരാറിലാക്കാന്‍ മഠത്തിലെ ജീവനക്കാരനെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്നും പരാതിയില്‍ പറയുന്നു. സംഭവത്തില്‍ പോലീസ് മഠം ജീവനക്കാരന്റെ മൊഴിയെടുത്തിട്ടുണ്ട്.
അതിനിടെ കന്യാസ്ത്രീയുടെ ആരോപണം സ്ഥിരീകരിച്ച് ഇവരുടെ സഹോദരനും രംഗത്തെത്തി. ലോറന്‍സ് എന്ന വൈദികന്റെ അനിയനാണ് ഇതിനായി ജീവനക്കാരനെ വിളിച്ചതെന്നും സഹോദരന്‍ ആരോപിക്കുന്നു. എഷ്യാനെറ്റ് ന്യൂസ് ചാനലിനോടായിരുന്നു സഹോദരന്റെ പ്രതികരണം. കന്യാസ്ത്രീ ഉന്നയിച്ച ആരോപണം ഗുരുതരമാണെന്ന് ഫാദര്‍ പോള്‍ തേലേക്കാട് പ്രതികരിച്ചു. സംഭവത്തിന്റെ സത്യാവസ്ഥ പുറത്തുവരണമെന്നും അദ്ദേഹം പറഞ്ഞു.
This post was last modified on August 29, 2018 12:06 pm
Leave a Comment