X

താനെയില്‍ മുസ്ലീം കാബ് ടാക്‌സി ഡ്രൈവര്‍ക്ക് മര്‍ദ്ദനം; ജയ് ശ്രീരാം വിളിക്കാന്‍ ആവശ്യപ്പെട്ടു

മുസ്ലീം ആണെന്ന് മനസിലായപ്പോള്‍ "ജയ് ശ്രീരാം" വിളിക്കാന്‍ ആവശ്യപ്പെട്ടു.

മുംബൈയ്ക്ക് സമീപം താനെയില്‍ മുസ്ലീം കാബ് ഡ്രൈവര്‍ക്ക് ഹിന്ദുത്വ ഗുണ്ടകളുടെ മര്‍ദ്ദനം. ജയ് ശ്രീരാം എന്ന് വിളിക്കാന്‍ ആവശ്യപ്പെട്ടുകൊണ്ടാണ് ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവറായ ഫൈസലിനെ മര്‍ദ്ദിച്ചത്. മൂന്ന് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

ദിവ ടൗണിലേയ്ക്ക് യാത്രക്കാരേയും കൊണ്ട് പോകുമ്പോളാണ് ഫൈസല്‍ ആക്രമിക്കപ്പെട്ടത്. അഞ്ച് പേരടങ്ങുന്ന സംഘം ഫൈസലിനെ മര്‍ദ്ദിച്ചു. മുസ്ലീം ആണെന്ന് മനസിലായപ്പോള്‍ ജയ് ശ്രീരാം വിളിക്കാന്‍ ആവശ്യപ്പെട്ടു.

അറസ്റ്റ് ചെയ്യപ്പെട്ടവരുടെ പേരുകള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല. ഒരാള്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്. ഐപിസി സെക്ഷന്‍ 295 (മതവികാരം വ്രണപ്പെടുത്തല്‍), 392 (കൊള്ളയടി ശ്രമം) എന്നീ വകുപ്പുകളിലാണ് കേസെടുത്തിരിക്കുന്നത്.

This post was last modified on June 28, 2019 7:00 am