X

ഷെല്‍റ്റര്‍ ഹോം പീഡനം: ബീഹാര്‍ സാമൂഹിക ക്ഷേമ മന്ത്രി രാജിവച്ചു

വിവാദ അഭയ കേന്ദ്രവുമായി ഇവരുടെ ഭര്‍ത്താവായ ചന്ദേശ്വര്‍ വര്‍മ്മയ്ക്ക് ബന്ധമുണ്ടെന്ന റിപോര്‍ട്ടുകള്‍ക്ക് പിറകെയാണ് നടപടി.

മുസാഫര്‍പൂരില്‍ സര്‍ക്കാര്‍ അഭയകേന്ദ്രത്തില്‍ കുട്ടികള്‍ പീഡിപ്പിക്കപ്പെട്ട സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ബിഹാര്‍ സാമൂഹിക ക്ഷേമ വകുപ്പ് മന്ത്രി മഞ്ജു വര്‍മ രാജിവച്ചു. വിവാദ അഭയ കേന്ദ്രവുമായി ഇവരുടെ ഭര്‍ത്താവായ ചന്ദേശ്വര്‍ വര്‍മ്മയ്ക്ക് ബന്ധമുണ്ടെന്ന റിപോര്‍ട്ടുകള്‍ക്ക് പിറകെയാണ് നടപടി.
മഞ്ജു വര്‍മയുടെ രാജി കത്ത് ലഭിച്ച വിവരം ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ഓഫീസും സ്ഥിരീകരിച്ചിട്ടുണ്ട്. കുട്ടികളെ പീഡിപ്പിച്ച സംഭവത്തില്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ഉള്‍പ്പെടെ ഭരണ നേതൃത്വം പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണെന്ന് ആരോപിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍ ഇവരുടെ രാജി ആവശ്യപ്പെട്ടതിന് പിറകെയാണ് നടപടി.
ഏഴുവയസുകാരി ഉള്‍പ്പെടെ പ്രായപൂര്‍ത്തിയാവാത്ത പതിനാറ് പെണ്‍കുട്ടികളാണ് മുസഫര്‍പൂര്‍ അഭയ കേന്ദ്രത്തില്‍ ക്രൂരമായ ബലാല്‍സംഗത്തിനും മാനസിക പീഡനത്തിനും ഇരയായത്. ഇവിടത്തെ 44 പെണ്‍കുട്ടികളില്‍ 34 കുട്ടികളും പീഡനത്തിനിരയായതായി വൈദ്യപരിശോധനയില്‍ തെളിഞ്ഞിരുന്നു.പീഡനം പ്രതിരോധിക്കുന്നതിനിടെ ഒരു പെണ്‍കുട്ടി കൊല്ലപ്പെട്ടതായും സംശയമുണ്ട്.

 

ബാലപീഡനം; രാജ്യത്തെ അനാഥാലയങ്ങളില്‍ സോഷ്യല്‍ ഓഡിറ്റിങ്ങ് നടത്താന്‍ കേന്ദ്ര നിര്‍ദേശം

 

ബലാത്സംഗം ചെയ്യപ്പെട്ടത് 34 അനാഥപെണ്‍കുട്ടികള്‍; ബിഹാറില്‍ നടക്കുന്നത്

This post was last modified on August 8, 2018 7:54 pm