X

അഴിഞ്ഞാടി കന്‍വാര്‍ തീര്‍ത്ഥാടകര്‍; പോലീസ് ഉദ്യോഗസ്ഥന്റെ മകളുടെ കാര്‍ തകര്‍ത്തു; കാഴ്ചക്കാരായി പോലീസ്

പോലീസ് എത്തിയെങ്കിലും വളരെ മര്യാദയോടെയാണ് അക്രമികളോട് ഇടപെട്ടത്.

കാൻവാർ തീർത്ഥയാത്ര നടത്തുകയായിരുന്ന ശൈവാരാധകര്‍ പൊലീസുകാരന്റെ മകളുടെ വാഹനം തല്ലിത്തകർത്തു. പടിഞ്ഞാറൻ ഡൽഹിയിലെ മോത്തി നഗർ പ്രദേശത്താണ് സംഭവം. നഗരമധ്യത്തിൽ വെച്ച് കാവിവേഷധാരികളായ തീർത്ഥയാത്രക്കാർ അക്രമം നടത്തുമ്പോൾ പൊലീസ് കാഴ്ചക്കാരായി നിൽക്കുകയായിരുന്നു.

അക്രമികള്‍ വടികളുമായി കാർ തല്ലിത്തകർക്കുമ്പോൾ നാട്ടുകാർ നിസ്സംഗരായി നിൽക്കുകയായിരുന്നു. പോലീസ് എത്തിയെങ്കിലും വളരെ മര്യാദയോടെയാണ് അക്രമികളോട് ഇടപെട്ടത്.

കൻവാരി യാത്രക്കാരിലൊരാളുടെ ദേഹത്ത് കാർ അൽപമൊന്ന് ഉരസിയിരുന്നു. പരിക്കൊന്നും ഉണ്ടായില്ലെങ്കിലും ഇതാണ് തീർത്ഥാടകരെ പ്രകോപിപ്പിച്ചതെന്നാണ് വിവരം.

ഉത്തർപ്രദേശ്, ബിഹാർ എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് കൻവാരി തീർത്ഥാടകരിൽ അധികം പേരും. കൻവാരികളുമായി സൂക്ഷിച്ചിടപെടണമെന്ന് പൊലീസ് നിർദ്ദേശം നൽകിയിട്ടുണ്ട്. അക്രമകാരികളാണ് എന്നതാണ് കാരണം.

കന്നുകാലികള്‍, ഗോസംരക്ഷകര്‍, ഇപ്പോള്‍ തീര്‍ത്ഥാടകരും; യോഗിയുടെ യുപിയില്‍ ഇതാണവസ്ഥ

കാശിക്ക് പോയി മടങ്ങുന്ന ത്രിവര്‍ണ പതാക അഥവാ ജനാധിപത്യത്തെ മതം കൂട്ടിക്കെട്ടുമ്പോള്‍

This post was last modified on August 8, 2018 8:24 pm