X

നെടുങ്കണ്ടം കസ്റ്റഡിമരണം: പ്രാദേശിക സിപിഎം നേതൃത്വം ഭീഷണിപ്പെടുത്തിയിട്ടില്ലെന്ന് രാജ് കുമാറിന്റെ ഭാര്യ

9ാം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള ‌രാജ് കുമാറിന്റെ സാമ്പത്തിക സ്രോതസ്സുകളം ഇടപാടുകളും അന്വേഷിക്കണമെന്നും അവർ ആവശ്യപ്പെട്ടു.

നെടുങ്കണ്ടത്ത് പോലീസ് കസ്റ്റഡിയിൽ കൊല്ലപ്പെട്ട രാജ്കുമാറിന്റെ കുടുംബത്തെ സിപിഎം പ്രാദേശിക നേതൃത്വം ഭീഷണിപ്പെടുത്തിയെന്ന ആരോപണം നിഷേധിച്ച് ഭാര്യ . തങ്ങളെ സിപിഎം ഭീഷണിപ്പെടുത്തിയിട്ടില്ലെന്ന മാധ്യമങ്ങളോട് പ്രതികരിച്ച വിജയ സംഭവത്തിൽ വിശദമായ അന്വേഷണം നടത്തണമെന്നും ആവശ്യപ്പട്ടു.

ഭർത്താവിന്റെ മരണത്തിൽ സംശയം ഉന്നയിച്ച് പരാതി നല്‍കിയിട്ടുണ്ട്. സമഗ്രമായ അന്വേഷണമാണ് വേണ്ടത്. 9ാം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള ‌രാജ് കുമാറിന്റെ സാമ്പത്തിക സ്രോതസ്സുകളം ഇടപാടുകളും അന്വേഷിക്കണമെന്നും അവർ ആവശ്യപ്പെട്ടു. രാജ് കുമാറിന്റെ മരണത്തിന് ശേഷം സിപിഎം പ്രാദേശിക നേതൃത്വം കുടുംബത്തെ ഭീഷണിപ്പെടുത്തിയെന്ന് വ്യക്തമാക്കി രാവിലെ ഇവരുടെ ബന്ധു രംഗത്തെത്തിയതിന് പിന്നാലെയാണ് വിജയ ഇതിനെതിരെ രംഗത്തെത്തിയത്.

ഇപ്പോൾ‌ നടക്കുന്ന അന്വേഷണത്തിൽ തൃപ്തിയില്ലെന്ന് വ്യക്തമാക്കിയായിരുന്നു രാജ് കുമാറിന്റെ ബന്ധു രാവിലെ മാധ്യമങ്ങളോട് പ്രതികരിച്ചത്. രാജ് കുമാറിനെ കസ്റ്റഡിയിൽ മർദിച്ച് കൊന്നതാണ്. കുറ്റക്കാരായ പോലീസുകാർക്കെതിരെ കർശന നടപടി വേണമെന്നും കുടുംബം ആവശ്യപ്പെട്ടു. പോലീസുകാരെ സ്ഥലം മാറ്റിയത് കൊണ്ട് കാര്യമില്ല, ക്രിമിനൽ കേസെടുക്കണമെന്ന നിലപാടാണ് കുടുംബത്തിനുള്ളതെന്ന് വ്യക്തമാക്കിയ ബന്ധു ആന്റണി നിലവിലെ അന്വേഷണത്തിൽ തങ്ങൾക്ക് തൃപ്തിയില്ലെന്നും പറയുന്നു. ഏഷ്യാനെറ്റ് ന്യൂസിനോടാരുന്നു പ്രതികരണം.

ഇതിന് പിന്നാലെയാണ് കേസിന്റെ പേരിൽ കുടുംബത്തിന് ഭീഷണിയുണ്ടെന്നും ബന്ധുക്കൾ ആരോപിച്ചിരുന്നു. കേസിൽ ഇടപെടരുതെന്ന് പ്രാദേശിക സിപിഎം നേതൃത്വം ഭീഷണിപ്പെടുത്തിയിരുന്നെന്ന് ആരോപണം ഉയർന്നത്.. കേസിൽ ഇടപെടരുതെന്ന് ഭാര്യയോടും മകനോടും അവശ്യപ്പെട്ടെന്നായിരുന്നു ബന്ധുവിന്റെ വെളിപ്പെടുത്തൽ.

‘അങ്ങനിപ്പം കുഞ്ഞേച്ചി മുറ്റമടിക്കേണ്ട’; കുഞ്ഞുങ്ങളെ സ്ത്രീവിരുദ്ധ കവിത പഠിപ്പിക്കുന്ന ഐസിഡിഎസ്

 

This post was last modified on June 28, 2019 2:49 pm