X

സീറ്റില്‍ ഉടക്കി യുഡിഎഫ്- കേരള കോൺഗ്രസ്(എം) ഉഭയകക്ഷി ചർച്ച; 5 ന് വീണ്ടും യോഗം

ചൊവ്വാഴ്ചയോടെ എല്ലാ പ്രശ്നങ്ങളും പരിഹരിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു കെ എം മാണി

ലോക്സഭ സീറ്റ് വിഭജനം ചർച്ചെയ്യുന്നതിനായി ചേർന്ന യുഡിഎഫ്- കേരള കോൺഗ്രസ്(എം) ഉഭയകക്ഷി ചർച്ച തീരുമാനമാവാതെ പിരിഞ്ഞു. സീറ്റ് ധാരണ സംബന്ധിച്ച് മാർച്ച് 5ന് വീണ്ടും യോഗം ചേരും, ചൊവ്വാഴ്ചയോടെ എല്ലാകാര്യങ്ങളിലും തീരുമാനം ഉണ്ടാകുമെന്ന് കരുതുന്നതായും യോഗത്തിന് ശേഷം മാധ്യമങ്ങളെ കണ്ട പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു. കേരള കോൺഗ്രസ്(എം) ചെയർമാൻ കെഎം മാണി, ജോസ് കെമാണി, കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, പി ജെ ജോസഫ് എന്നിവരും കൊച്ചിയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

യുഡിഎഫിൽ നിലവിൽ പ്രശ്നങ്ങളില്ലെന്നും മാധ്യമങ്ങളായി പ്രശ്നങ്ങൾ ഉണ്ടാക്കേണ്ടതില്ലെന്നുമായിരുന്നു ചെന്നിത്തലയുടെ വാദങ്ങള്‍ അംഗീകരിച്ച് കെ എം മാണിയുടെ പ്രതികരണം. ചൊവ്വാഴ്ചയോടെ എല്ലാ പ്രശ്നങ്ങളും പരിഹരിക്കാൻ കഴിയുമെന്ന് പ്രതീക്ഷയും അദ്ദേഹം പങ്കുവച്ചു.

അതേസമയം, യുഡിഎഫ് നേതാക്കൾ നടത്തിയ കേരള ജാഥിയിലെ ജന പങ്കാളിത്തം യുഡിഎഫിന് അനുകമാണെന്നും ചെന്നിത്തല വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കേന്ദ്ര സർക്കാറിനെതിരെയും, സംസ്ഥാന സർക്കാറിനെതിരെയും ജനവികാരം ശക്തമാണ്. പിണറായി സർക്കാ്‍ നിഷ്ക്രിയത്വത്തിന്റെ തടവറയിലാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

This post was last modified on March 3, 2019 12:33 pm

Related Post
Leave a Comment