നിപ വൈറസ് ബാധ നിയമ സഭ അടിയന്തിര പ്രമേയമായി ചര്‍ച്ചചെയ്യും. നിയമ സഭയുടെ ഇന്നത്തെ എല്ലാ നടപടിക്രമങ്ങളും മാറ്റിവച്ച് ഉച്ചക്ക് 12.30 മുതലാണ് നിപ വൈറസ് ബാധ ചര്‍ച്ചചെയ്യുക. പ്രതിപക്ഷത്തു നിന്നും മുസ്ലിം ലീഗ് നേതാവ് എം കെ മുനീറാണ് അടിയന്തിര പ്രമേയ നോട്ടീസ് നല്‍കിയത്. നിപ വൈറസ് ബാധ സംബന്ധിച്ച് സാമൂഹ്യമാധ്യമങ്ങളില്‍ നടക്കുന്ന പ്രചാരണങ്ങള്‍ തടയുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് പ്രതിപക്ഷം നോട്ടീസില്‍ ആരോപിച്ചു.
നോട്ടീസില്‍ ചര്‍ച്ച നടത്താമെന്ന് സര്‍ക്കാര്‍ അറിയിച്ചതോടെ പ്രതിപക്ഷം കൊണ്ടു വരുന്ന അടിയന്തിര പ്രമേയത്തില്‍ ചര്‍ച്ച നടക്കുന്ന അപൂര്‍വതയ്ക്കും ഇന്ന് സഭ വേദിയാവും. ഈ സര്‍ക്കാര്‍ വന്ന് അധികാരമേറ്റ് നടക്കുന്ന ആദ്യത്തെ അടിയന്തിര പ്രമേയചര്‍ച്ചയാണ് നിപ വിഷയത്തില്‍ ഇന്ന് നടക്കുക.
അടിയന്തിര പ്രമേയ ചര്‍ച്ചക്ക് അനുമതി നല്‍കിയതോടെ നിപ വൈറസ് ബാധ സംബന്ധിച്ച ആരോഗ്യ മന്ത്രി കെ കെ ശൈലജ സഭയില്‍ നടത്താനിയുന്ന പ്രത്യേക പ്രസ്താവന മാറ്റിവച്ചു. നിയമ സഭാ ചട്ടം 300 പ്രകാരമായിരുന്നു ആരോഗ്യമന്ത്രി പ്രത്യേക പ്രസ്താവന നടത്താന്‍ തയ്യാറായത്.
അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.
This post was last modified on June 5, 2018 10:23 am
Leave a Comment