X

തെരഞ്ഞെടുപ്പ് തോല്‍വിയ്ക്ക് കാരണം ശബരിമല കൈകാര്യം ചെയ്തതിലെ പാളിച്ച: സിപിഐ ദേശീയ കൗണ്‍സില്‍

കോണ്‍ഗ്രസ് അധ്യക്ഷനായിരിക്കെ രാഹുല്‍ ഗാന്ധി കേരളത്തില്‍ മത്സരിക്കാനെത്തിയത് ദേശീയ തലത്തില്‍ തെറ്റായ സന്ദേശം നല്‍കിയെന്നും സിപിഐ

ലോക്‌സഭാ തെരഞ്ഞെടുപ്പിലെ അപ്രതീക്ഷിത തോല്‍വിക്ക് കാരണം ശബരിമലയിലെ സുപ്രീംകോടതി വിധി കൈകാര്യം ചെയ്തതിലെ വീഴ്ചയെന്ന് സിപിഐ ദേശീയ കൗണ്‍സില്‍. ജനല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡി അവതരിപ്പിച്ച റിപ്പോര്‍ട്ടിലാണ് പരാമര്‍ശം. ഇടതുപക്ഷ സര്‍ക്കാര്‍ ശബരിമലയില്‍ ബലപ്രയോഗം നടത്തിയെന്ന ധാരണ ജനങ്ങള്‍ക്കിടയിലുണ്ടായെന്നും സിപിഐ റിപ്പോര്‍ട്ടില്‍ പറയുന്നു.

കോണ്‍ഗ്രസ് അധ്യക്ഷനായിരിക്കെ രാഹുല്‍ ഗാന്ധി കേരളത്തില്‍ മത്സരിക്കാനെത്തിയത് ദേശീയ തലത്തില്‍ തെറ്റായ സന്ദേശം നല്‍കിയെന്നും സിപിഐ വിലയിരുത്തുന്നുണ്ട്. തുടര്‍ച്ചയായി സിപിഐ വോട്ട് കുറയുന്നത് ഗൗരവമായി കാണേണ്ട കാര്യമാണ്. ഇടതുപക്ഷ പാര്‍ട്ടികളുടെ പുനരേകീകരണത്തെ കുറിച്ച് ആലോചനകള്‍ നടക്കണമെന്നും സിപിഐ വിലയിരുത്തുന്നു.

read more:ജൂലൈ 23 വരെ കേരളത്തില്‍ കനത്ത മഴയ്ക്ക് സാധ്യത; ഇതുവരെ മൂന്ന് മരണം

This post was last modified on July 20, 2019 8:13 am