കേന്ദ്ര സര്‍ക്കാരിനെതിരായ അവിശ്വാസ പ്രമേയം ചര്‍ച്ചചെയ്യാനിരിക്കെ ഡല്‍ഹിയില്‍ തിരക്കിട്ട രാഷ്ട്രീയ നീക്കങ്ങള്‍. കഴിഞ്ഞ എന്‍ഡിഎക്ക് പിന്തുണ പ്രഖ്യാപിച്ച ശിവസേന നിലപാടില്‍ നിന്നും പിന്നോട്ട് പോയതോടെയാണ് ബിജെപി ക്യാപില്‍ വീണ്ടും അനിശ്ചിതത്തിന് ഇടയാക്കിയത്. അവിശ്വാസ പ്രമേയത്തില്‍ ശിവ സേനയുടെ നിലപാട് വിശ്വാസത്തിലെടുത്തില്ലെന്ന് അരോപിച്ചാണ് നീക്കം. അംഗങ്ങള്‍ക്ക് നല്‍കിയ വിപ്പും പാര്‍ട്ടി പിന്‍വലിച്ചു. ഇതോടെ വോട്ടെടുപ്പില്‍ നിന്നും ശിവ സേന വിട്ടുനില്‍ക്കുമെന്ന് സൂചനകളാണ് ലഭിക്കുന്നത്.
കഴിഞ്ഞ ദിവസം ബിജെപി അധ്യക്ഷന്‍ അമിത് ഷാ ഉദ്ധവ് താക്കറെയെ കണ്ട് പിന്തുണ തേടിയതിന് പിറകെയായിരുന്നു ശിവസേന അംഗങ്ങള്‍ക്ക് വിപ്പ് നല്‍കിയത്. ശിവസേന നിലപാടില്‍ നിന്നും പിറകോട്ട് പോയതോടെ അണ്ണാ ഡിഎംകെയുടെ പിന്തുണ ഉറപ്പാക്കാനുള്ള നീക്കും ബിജെപി നടത്തുന്നുണ്ട്. ഇതിനായി തമിഴിനാട് മുഖ്യമന്ത്രി ഒ പന്നീര്‍ സെല്‍വത്തെ അമിത് ഷാ ഫോണില്‍ ബന്ധപ്പെട്ടതായും റിപോര്‍ട്ടുകളുണ്ട്.
അതേസമയം, നിലവിലെ സാഹചര്യങ്ങള്‍ വിലയിരുത്തുന്നതിനായി പ്രധാന മന്ത്രി നരേന്ദ്രമോദി മുതിര്‍ന്ന പാര്‍ട്ടി നേതാക്കളുടെ യോഗം വിളിച്ചു. ബിജെപി അധ്യക്ഷന്‍ അമിത് ഷാ പങ്കെടുക്കുന്ന യോഗത്തില്‍ അഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്ങ്, സുഷമാ സ്വരാജ്, അരുണ്‍ ജയ്റ്റ്ലി എന്നിവരും പങ്കെടുക്കും.
This post was last modified on July 20, 2018 11:02 am
Leave a Comment