X

കോണ്‍ഗ്രസുകാര്‍ കൈപ്പത്തിയിൽ മൽസരിക്കുന്നു, എന്നാൽ ഡല്‍ഹിയിലെത്തുമ്പോള്‍ താമരയാകുന്ന സ്ഥിതി: കോടിയേരി

രാമക്ഷേത്രം പണിയുമെന്ന കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ഹരീഷ് റാവത്തിന്റെ പരാമര്‍ശത്തെ വിമർശിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

ബിജെപിയുടെ പശു രാഷ്ട്രീയം തന്നെയാണ് കോണ്‍ഗ്രസും പിന്തുടരുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.
കൈപ്പത്തി ചിഹ്നത്തില്‍ മത്സരിച്ച് ജയിക്കുന്ന കോണ്‍ഗ്രസുകാര്‍ ഡല്‍ഹിയിലെത്തുമ്പോള്‍ താമരയാകുന്ന സ്ഥിതിയാണ് ഇപ്പോഴുള്ളതെന്നും കേരള സംരക്ഷണയാത്രയ്ക്ക് ഇന്നലെ കോട്ടയത്ത് നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കവെ കോടിയേരി കുറ്റപ്പെടുത്തി.

കേന്ദ്രത്തിൽ അധികാരത്തിലെത്തിയാൽ രാമക്ഷേത്രം പണിയുമെന്ന കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ഹരീഷ് റാവത്തിന്റെ പരാമര്‍ശത്തെ വിമർശിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.  ബിജെപി ഉയർത്തിയ മുദ്രാവാക്യങ്ങൾ പിന്തുടരുകയാണ് ഇപ്പോൾ കോൺഗ്രസും ചെയ്യുന്നത്. അതിന്റെ ഏറ്റവും അവസാനത്തെ ഉദാഹരണമാണ് റാവത്തിന്റെ വാക്കുകള്‍. കോണ്‍ഗ്രസുകാര്‍ ഡല്‍ഹിയിലെത്തുമ്പോള്‍ താമരയാകുന്ന സ്ഥിതിയാകുമെന്നാണ് അവസ്ഥ. രണ്ട് പാര്‍ട്ടികളും തമ്മില്‍ എന്ത് വ്യത്യാസമാണ് ഉളളതെന്നും അദ്ദേഹം ചോദിക്കുന്നു.

This post was last modified on February 25, 2019 7:52 am