സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഉടന്‍ വേണ്ടെന്ന് കെഎസ്ഇബിയുടെ തീരുമാനം. ഈ മാസം 15 വരെ നിയന്ത്രണമുണ്ടാകില്ല എന്ന് കെഎസ്ഇബി ചെയര്‍മാന്‍ എന്‍എസ് പിള്ളി പറഞ്ഞു. അതേസമയം യൂണിറ്റിന് 60 മുതല്‍ 70 പൈസ വരെ നിരക്ക് വര്‍ദ്ധിപ്പിക്കാന്‍ റെഗുലേറ്ററി കമ്മീഷനോട് ആവശ്യപ്പെട്ടിട്ടുണ്ട് എന്നും എന്‍എസ് പിള്ള പറഞ്ഞു.
അടുത്തയാഴ്ചയോടെ മഴ ശക്തമാകും എന്ന പ്രതീക്ഷയിലാണ് വൈദ്യുതി ബോര്‍ഡ്. നിലവില്‍ 432 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനുള്ള വെള്ളം സംസ്ഥാനത്തെ അണക്കെട്ടുകളിലുണ്ട്. പുറമെ നിന്ന് വാങ്ങേണ്ടി വന്ന വൈദ്യുതിയില്‍ 300 മെഗാവാട്ടിന്റെ കുറവ് വന്നതിനാലാണ് ഇന്നലെ നിയന്ത്രണം വേണ്ടി വന്നത് എന്നും ഇത് ലോഡ് ഷെഡ്ഡിംഗ് അല്ലെന്നും കെഎസ്ഇബി ചെയര്‍മാന്‍ പറഞ്ഞു.
Leave a Comment