X

ക്രിമിനല്‍ കേസ് മറച്ചുവച്ച് മത്സരിച്ച ബിജെപി സ്ഥാനാര്‍ത്ഥിയുടെ വിജയം റദ്ദാക്കണം: എഎപി സ്ഥാനാര്‍ത്ഥി കോടതിയില്‍

ബിജെപി സ്ഥാനാര്‍ത്ഥി ക്രിമിനല്‍ കേസ് മറച്ചുവച്ചാണ് ബിജെപി സ്ഥാനാര്‍ത്ഥി തിരഞ്ഞെടുപ്പില്‍ മത്സരിച്ചത് എന്നാണ് രാഘവ് ഛദ്ദയുടെ ആരോപണം.

സൗത്ത് ഡല്‍ഹി ലോക്‌സഭ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് ഫലം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മണ്ഡലത്തിലെ ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായിരുന്ന രാഘവ് ഛദ്ദ ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചു. ബിജെപിയുടെ രമേഷ് ബിധൂരിയോട് ഇവിടെ രാഘവ് ഛദ്ദ പരാജയപ്പെടുകയായിരുന്നു. ബിജെപി സ്ഥാനാര്‍ത്ഥി ക്രിമിനല്‍ കേസ് മറച്ചുവച്ചാണ് ബിജെപി സ്ഥാനാര്‍ത്ഥി തിരഞ്ഞെടുപ്പില്‍ മത്സരിച്ചത് എന്നാണ് രാഘവ് ഛദ്ദയുടെ ആരോപണം.

ഇതിനാല്‍ തിരഞ്ഞെടുപ്പ് അസാധുവാക്കി തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്നും രാഘവ് ഛദ്ദ ആവശ്യപ്പെടുന്നു. ബിഹാറില്‍ രമേഷ് ബിധൂരിയുടെ പേരില്‍ ക്രിമിനല്‍ കേസില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സത്യവാങ്മൂലത്തില്‍ ഇതടക്കം വ്യാജമായ അവകാശവാദങ്ങള്‍ ഉന്നയിച്ചതായും രാഘവ് ഛദ്ദ ആരോപിക്കുന്നു.

This post was last modified on July 4, 2019 8:52 pm