കര്‍ണാടകയില്‍ കോണ്‍ഗ്രസില്‍ നിന്ന് ഒരു നേതാവും രാജി വയ്ക്കാന്‍ പോകുന്നില്ലെന്ന് ഡികെ ശിവകുമാര്‍. കോണ്‍ഗ്രസിലെ എട്ട് എംഎല്‍എമാരു ജനതാദള്‍ എസിലെ മൂന്ന് എംഎല്‍മാരും രാജി വച്ച് ബിജെപിയിലേയ്ക്ക് പോകാന്‍ ഒരുങ്ങുന്നതിന് ഇടെയാണ് ഡികെ ശിവകുമാര്‍ മാധ്യമങ്ങളോട് ഇക്കാര്യം പറഞ്ഞത്. അതേസമയം രാജികള്‍ സംബന്ധിച്ച് പരിശോധിച്ചുവരുകയാണ് എന്ന് സ്പീക്കര്‍ രമേഷ് കുമാര്‍ പറഞ്ഞതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.
എംഎല്‍എമാരുടെ കൂറുമാറ്റം സര്‍ക്കാരിന് ഭീഷണി ഉയര്‍ത്തുന്ന സാഹചര്യത്തില്‍ ഡികെ ശിവകുമാറും ജി പരമേശ്വരയും അടിയന്തര യോഗം വിളിച്ചിട്ടുണ്ട്. മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമിയും കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ദിനേഷ് ഗുണ്ടുറാവുവും വിദേശത്താണ്. ഓപ്പറേഷന്‍ കമല എന്ന പേരില്‍ കോണ്‍ഗ്രസ്, ജെഡിഎസ് എംഎല്‍എമാരെ തങ്ങളുടെ പാളയത്തിലേയ്ക്ക് കൊണ്ടുവന്ന് സഖ്യ സര്‍ക്കാരിനെ വീഴ്ത്താന്‍ ബിജെപിയും സംസ്ഥാന പ്രസിഡന്റ് ബിഎസ് യെദിയൂരപ്പയും നിരന്തരം ശ്രമിക്കുന്നുണ്ട്. അതേസമയം കോണ്‍ഗ്രസ് എംഎല്‍എമാരുടെ രാജിയില്‍ തങ്ങള്‍ക്ക് ഒരു പങ്കുമില്ലെന്നാണ് ബിജെപി പറയുന്നത്.
ജനങ്ങള്‍ കോണ്‍ഗ്രസ് – ജെഡിഎസ് സര്‍ക്കാരിനെ തള്ളിയിരിക്കുന്നു. സര്‍ക്കാര്‍ വീഴുകയാണെങ്കില്‍ പുതിയ സര്‍ക്കാര്‍ രൂപീകരിക്കാന്‍ തങ്ങളെ ക്ഷണിക്കണമെന്നും ബിജെപി നേതാവ് ജിവിഎല്‍ നരസിംഹ റാവു പറഞ്ഞു. കോണ്‍ഗ്രസ് എംഎല്‍എമാരായിരുന്ന ആനന്ദ് സിംഗിന്റേയും രമേഷ് ജെര്‍ക്കിഹോളിയുടേയും രാജി സഖ്യ സര്‍ക്കാരിന്റെ പിന്തുണ 116 എംഎല്‍എമാരിലേയ്ക്ക് ചുരുക്കിയിരുന്നു. ബെല്ലാരിയില്‍ ജെഎസ്ഡബ്യു സ്റ്റീലുമായി സമരഭൂമി ഇടപാടിന്റെ പേര് പറഞ്ഞാണ് ആനന്ദ് സിംഗ് രാജി വച്ചത്. രമേഷ് ജെര്‍ക്കിഹോളി പ്രത്യേകിച്ച്് കാരണമൊന്നും പറഞ്ഞിട്ടില്ല.
This post was last modified on July 6, 2019 4:51 pm
Leave a Comment