X

തിരഞ്ഞെടുപ്പില്‍ മൽസരിക്കാനില്ല; പ്രഥമ പരിഗണന സംഘടനാ പ്രവർത്തനങ്ങൾക്ക്: പ്രിയങ്ക ഗാന്ധി

കിഴക്കന്‍ യുപിയിലെ 41 ലോക്‌സഭ മണ്ഡലങ്ങളുടെ സംഘടനാ ചുമതലയാണ് നിലവിൽ പ്രിയങ്ക ഗാന്ധിക്കുള്ളത്.

ലോക്സഭാ തിരഞ്ഞെടുപ്പിൽ മൽസരിക്കാനില്ലെന്ന് പ്രിയങ്ക ഗാന്ധി. ഇപ്പോൾ ശ്രദ്ധ സംഘടനാ പ്രവർത്തനത്തിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നാണ് പ്രിയങ്കയുടെ പ്രതികരണം.  ലഖ്നൗവിൽ പാർട്ടി പ്രവർത്തകരോട് സംസാരിക്കവെയാണ് കിഴക്കന്‍ യുപിയുടെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറിയായ പ്രിയങ്ക പുതിയ നിലപാട് വ്യക്തമാക്കിയത്.  വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ പാർട്ടിയെയും പ്രചാരങ്ങളും കാര്യക്ഷമാക്കുയാണ് തന്റെ മുന്നിലുള്ള ദൗത്യമെന്നും പ്രിയങ്ക പറയുന്നു.

കിഴക്കന്‍ യുപിയിലെ 41 ലോക്‌സഭ മണ്ഡലങ്ങളുടെ സംഘടനാ ചുമതലയാണ് നിലവിൽ പ്രിയങ്ക ഗാന്ധിക്കുള്ളത്. രാജ്‌നാഥ് സിംഗിന്റെ ലക്‌നൗ, രാഹുല്‍ ഗാന്ധിയുടെ അമേഥി, സോണിയ ഗാന്ധിയുടെ റായ് ബറേലി, വരുണ്‍ ഗാന്ധിയുടെ സുല്‍ത്താന്‍പൂര്‍, ഫുല്‍പൂര്‍ തുടങ്ങിയവയെല്ലാം പ്രിയങ്കയുടെ 41ല്‍ ഉള്‍പ്പെടുന്നു. പശ്ചിമ യുപിയുടെ ചുമതലയുള്ള ജ്യോതിരാദിത്യ സിന്ധ്യക്ക് 39 മണ്ഡലങ്ങളുടെ ചുമതലയും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാരണാസി, മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നാടും മുന്‍ സീറ്റുമായ ഗോരഖ്പൂര്‍ തുടങ്ങിയവയെല്ലാം ഇതില്‍ ഉള്‍പ്പെടുന്നു.

മുസഫര്‍നഗര്‍, കൈരാന, സഹരണ്‍പൂര്‍, മൊറാദാബാദ്, ഗാസിയാബാദ്, മഥുര, കാണ്‍പൂര്‍, മേനക ഗാന്ധിയുടെ പിലിഭിത് തുടങ്ങിയവ പശ്ചിമ യുപിയിലാണ്. കഴിഞ്ഞ ദിവസം ലക്‌നൗവില്‍ നടത്തിയ മെഗാ റോഡ് ഷോയ്ക്ക് പിന്നാലെ പ്രിയങ്ക തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പാര്‍ട്ടി ഘടകങ്ങളെ സജീവമാക്കുന്ന പ്രവര്‍ത്തനങ്ങളിലേയ്ക്ക് നീങ്ങി. ലക്‌നൗ, ഉന്നാവോ, മോഹന്‍ലാല്‍ഗഞ്ച്, റായ് ബറേലി, പ്രതാപ്ഗഡ്, അംബേദ്കര്‍ നഗര്‍, സീതാപൂര്‍, കൗശാംബി, ഫത്തേപൂര്‍, ഫുല്‍പൂര്‍, ബഹ്രൈച്ച് ലോക്‌സഭ മണ്ഡലങ്ങളില്‍ നിന്നുള്ള നേതാക്കളുമായി ലോക്‌സഭ തിരഞ്ഞെടുപ്പ് ഒരുക്കങ്ങളുമായി ബന്ധപ്പെട്ട് പ്രിയങ്ക കഴിഞ്ഞ ദിവസം സംസാരിച്ചിരുന്നു.

This post was last modified on February 14, 2019 11:30 am