കന്യാസ്ത്രീയെ ബലാല്‍സംഗം ചെയ്തകേസില്‍ നീതി തേടി കന്യാസ്ത്രീകള്‍ കൊച്ചിയില്‍ നടത്തിയ പ്രതിഷേധ പരിപാടിയില്‍ പങ്കെടുത്ത സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കലിനെതിരെ മാനന്തവാടി രൂപതയുടെ നടപടി. വേദ പാഠം, വിശുദ്ധ കുര്‍ബാന, ഇടവക പ്രവര്‍ത്തനങ്ങള്‍ എന്നിവയില്‍ നിന്നും വിലക്കിയാണ് രൂപതയുടെ നടപടി.
ഇന്നലെ സമരം അവസാനിപ്പിച്ച ശേഷം ഇന്ന് മഠത്തില്‍ തിരിച്ചെത്തിയ ഉടനാണ് വിലക്ക് സംബന്ധിച്ച അറിയിപ്പ് ലഭിച്ചതെന്ന് സിസ്റ്റര്‍ അറിയിച്ചതായി ഏഷ്യാനെറ്റ് ന്യൂസ് റിപോര്‍ട്ട് ചെയ്യുന്നു. പള്ളിയുമായി ബന്ധപ്പെട്ട എല്ലാ ചടങ്ങില്‍ നിന്നും വിട്ടു നില്‍ക്കണമെന്നും മദര്‍ സുപ്പീരിയര്‍ രാവിലെ അറിയിച്ചതായും സിസ്റ്റര്‍ പറയുന്നു. കന്യാസ്ത്രീകളുടെ സമരത്തില്‍ പങ്കെടുത്തു, സഭയെ അവഹേളിച്ചു, മാധ്യമങ്ങളില്‍ സഭയെ പരസ്യമായി വിമര്‍ശിച്ചു എന്നീ ആരോപണങ്ങള്‍ ഉന്നയിച്ചാണ് വിലക്ക്.
എന്നാല്‍ ഔദ്യോഗികമായി വിലക്കിയതിനാല്‍ സഭാ നടപടികളില്‍ പങ്കെടുക്കില്ലെന്ന് സിസ്റ്റര്‍ ലൂസി പ്രതികരിച്ചു. എന്നാല്‍ താന്‍ ചെയ്ത തെറ്റെന്തെന്ന് അറിയിച്ചിട്ടില്ലെന്നും സിസ്റ്റര്‍ പറയുന്നു. രേഖാ മൂലം വിലക്ക് കൈമാറിയിട്ടില്ല. അതേസമയം, വിലക്ക് സംഭന്ധിച്ച വാര്‍ത്തകളോട് രൂപത ഇതുവരെ പ്രതികരിച്ചിട്ടില്ല.
This post was last modified on September 23, 2018 9:27 am
Leave a Comment