X

ഫ്രാങ്കോ മുളയ്ക്കലിന് ജാമ്യമില്ല

സാക്ഷികളെ ഉള്‍പ്പെടെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്ന ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ചായിരുന്നു നടപടി.

കന്യാസ്ത്രീയെ ബലാല്‍സംഗം ചെയ്തകേസില്‍ അറസ്റ്റിലായി പാലായിലെ ജയിലില്‍ കഴിയുന്ന ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ബിഷപ്പിനെതിരെ പ്രഥമ ദൃഷ്ടാ തെളിവുണ്ടെന്ന് വ്യക്തമാക്കിയായിരുന്നു കോടതി ഉത്തരവ്. ജാമ്യം നല്‍കിയാല്‍ ബിഷപ്പ് സാക്ഷികളെ ഉള്‍പ്പെടെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്ന ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍  വാദവും ഹൈക്കോടതി അംഗീകരിച്ചു.

കേസ് അട്ടിമറിക്കാന്‍ സാധ്യതയുയുണ്ട്,  കുറവിലങ്ങാട് മഠത്തിലെ അഞ്ച് കന്യാസ്ത്രീകള്‍ അടക്കമുള്ളവരുടെ രഹസ്യ മൊഴി രേഖപ്പെടുത്താനുണ്ടെന്നും പോലീസ് കോടതിയെ അറിയിച്ചു. ബിഷപ്പിനെതിരായ കേസ് ഡയറിയും കഴിഞ്ഞ ദിവസം ഹാജരാക്കിയിരുന്നു.

എന്നാല്‍ കന്യാസ്ത്രീക്കെരിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ നടപടിയെടുത്തതിന്റെ വൈരാഗ്യമാണ് തനിക്കെതിരെ കേസ് നല്‍കാനുള്ള കാരണമെന്നാണ് ജാമ്യ ഹരജിയില്‍ ബിഷപ്പ് വാദിച്ചത്. തനിക്കെതിരേ നടക്കുന്നത് പ്രതികാര നടപടികളാണെന്നും. മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചസാഹചര്യത്തില്‍ അറസ്റ്റ് ചെയ്ത പോലീസ് നടപടി നിയമ വിരുദ്ധമാണെന്നും, ഇത് മൗലീകാവകാശങ്ങളുടെ ലംഘനം ആണെന്നും ഫ്രാങ്കോ മുളയ്ക്കല്‍ കോടതിയെ അറിയിച്ചിരുന്നു.

 

വൈദികര്‍ക്കെതിരെ പരാതി പറഞ്ഞാല്‍ ദുര്‍നടപ്പുകാരിയാക്കും; കന്യാസ്ത്രീകള്‍ കുമ്പസരിപ്പിച്ചാല്‍ മതി-അഡ്വ.ഇന്ദുലേഖ ജോസഫ്/അഭിമുഖം

This post was last modified on October 3, 2018 11:31 am