X

ഒടിയനെതിരെ ഓണ്‍ലൈന്‍ ആക്രമണം; മഞ്ജുവാര്യർ നിലപാട് വ്യക്തമാക്കണമെന്ന് സംവിധായകന്‍ ശ്രീകുമാർ മേനോൻ

ഒടിയൻ സിനിമയെ മോശമാക്കാൻ ആസൂത്രിത ആക്രമണം ശ്രമങ്ങൾ നടന്നെന്നും അദ്ദേഹം ആരോപിച്ചു.

ഒടിയൻ സിനിമയ്ക്കെതിരെ നടക്കുന്ന പ്രചാരങ്ങൾക്ക് പിന്നിൽ താൻ മഞ്ജുവാര്യർക്ക് നൽകിയ പിന്തുണയെന്ന് സംവിധായകൻ ശ്രീകുമാർ മേനോൻ. തന്നെ വ്യക്തിപരമായി അവഹേളിക്കുന്ന തരത്തിലേക്കാണ് പ്രചാരങ്ങൾ നടക്കുന്നത്. പുതിയ വിഷങ്ങളുടെ പശ്ചാത്തലത്തിൽ മഞ്ജുവാര്യർ തന്നെ പിന്തുണയ്ച്ച് രംഗത്തെത്തണമെന്നും അദ്ദേഹം വ്യക്തമാക്കി. എഷ്യനെറ്റ് ന്യൂസ് ചർച്ചയിലായിരുന്നു ശ്രീകുമാര്‍ മേനോന്റെ പ്രതികരണം.

മ‍ഞ്ജുവാര്യരുടെ തിരിച്ച് വരവിന് സുപ്രധാന പങ്കുവഹിച്ച വ്യക്തിയാണ് താൻ. പ്രതിസന്ധി സമയങ്ങളിൽ താൻ അവർക്ക് പിന്തുണ നൽകിയിരുന്നു. സിനിമയില്‍ തിരിച്ചെത്തിയ അവർക്ക് പുതിയ മേൽവിലാസം ഉണ്ടാക്കി നൽകിയത് താനാണ്. അതിന് പിറകെ തനിക്കെതിരായ നീക്കങ്ങളും തുടങ്ങിയെന്നും ശ്രീകുമാര്‍ മേനോൻ പറയുന്നു. ഒടിയൻ സിനിമയെ മോശമാക്കാൻ ആസൂത്രിത ആക്രമണം ശ്രമങ്ങൾ നടന്നെന്നും അദ്ദേഹം ആരോപിച്ചു.

This post was last modified on December 16, 2018 7:28 am

Related Post
Leave a Comment