X

മോദിക്ക് വ്യോമപാത തുറന്നുതരാത്ത പാകിസ്താനെ ഇന്ത്യ പ്രതിഷേധമറിയിച്ചു

പഴയ സ്വഭാവത്തിലുള്ള ഇത്തരം ഏകപക്ഷീയമായ നടപടികള്‍ പുനപരിശോധിച്ച് അന്താരാഷ്ട്ര മര്യാദകള്‍ പാലിക്കാന്‍ തയ്യാറാകണം എന്ന് ഇന്ത്യ ആവശ്യപ്പെട്ടു.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് യുഎസിലേക്ക് പോകാന്‍ വ്യോമപാത തുറന്നുതരാത്ത പാകിസ്താനെ ഇന്ത്യ ശക്തമായ പ്രതിഷേധമറിയിച്ചു. പഴയ സ്വഭാവത്തിലുള്ള ഇത്തരം ഏകപക്ഷീയമായ നടപടികള്‍ പുനപരിശോധിച്ച് അന്താരാഷ്ട്ര മര്യാദകള്‍ പാലിക്കാന്‍ തയ്യാറാകണം എന്ന് ഇന്ത്യ ആവശ്യപ്പെട്ടു. പാക് വിദേശകാര്യ മന്ത്രി ഷാ മഹമൂദ് ഖുറേഷിയാണ് ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് വ്യോമപാത അനുവദിക്കാന്‍ തയ്യാറല്ല എന്ന് അറിയിച്ചത്.

പാക് മന്ത്രിയുടെ പ്രസ്താവനയ്ക്ക് പിന്നാലെ പ്രതിഷേധമറിയിച്ച് വിദേശകാര്യ വക്താവ് രവീഷ് കുമാര്‍ രംഗത്തെത്തിയിരുന്നു. രണ്ടാഴ്ചക്കിടെ ഇത് രണ്ടാമത്തെ സംഭവമാണ് എന്നും വിവിഐപി വിമാനങ്ങള്‍ക്ക് സാധാരണനിലയില്‍ എല്ലാ രാജ്യങ്ങളും അനുമതി നല്‍കുന്നതാണ് എന്നും രവീഷ് കുമാര്‍ പറഞ്ഞിരുന്നു.

ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി പിന്‍വലിച്ച ഇന്ത്യന്‍ നടപടിക്കെതിരെ പ്രതിഷേധവുമായി പാകിസ്താന്‍ അന്താരാഷ്ട്ര വേദികളിലെത്തിയെങ്കിലും കാര്യമായി അനുകൂല പ്രതികരണം ലഭിച്ചിരുന്നില്ല. ഈ സാചര്യത്തിലാണ് ഇന്ത്യയുമായുള്ള ബന്ധത്തില്‍ കടുത്ത നിയന്ത്രണങ്ങളുമായി പാകിസ്താന്‍ മുന്നോട്ടുപോകുന്നത്.

This post was last modified on September 19, 2019 9:21 am