ലഖ്‌നൗവിലെ തെരുവുകളിൽ അരെയും കൂസാതെ കറങ്ങുന്ന ‘കത്രീന കൈഫ്’. നവ മാധ്യമങ്ങളിൽ പ്രചരിക്കുന്ന ഒരു ടിക് ടോക്ക് വീഡിയോ ആണിത്. ബോളിവുഡ് സൂപ്പർ താരത്തെ കണ്ട് ആളുകൾ അമ്പരന്നു. എന്നാൽ അത് കത്രീന കൈഫല്ല, മറിച്ച് അവരുടെ രൂപ സാദൃശ്യമുള്ള യുവതിയായിരുന്നു. വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമാവുകയാണ്.
ഉത്തർ പ്രദേശ് സ്വദേശിനിയും ഫാഷൻ ബ്ലോഗറുമായ അലീന റായ് എന്ന യുവതിയാണ് അത്യപൂർവ്വമായ രൂപ സാദൃശ്യത്തിന്റെ പേരിൽ വൈറലായത്. ഇൻസ്റ്റാഗ്രാമിലും ടിക് ടോക്കിലും സജീവമാണ് അലീന. കത്രീന കൈഫുമായുള്ള അലീനയുടെ സാമ്യമായിരുന്നു ഇൻസ്റ്റാഗ്രാമിൽ അവളെ കൂടുതൽ പ്രശസ്തയാക്കിയതത്.
നിലവിൽ ഇൻസ്റ്റാഗ്രാമിൽ 33.5 കെ ഫോളോവേഴ്‌സുണ്ട് അലീനയ്ക്ക്. ടിക് ടോക്കിൽ 5 ലക്ഷത്തിലധികം ആരാധകരാണ് അലീനയെ പിന്തുടരുന്നത്. 2017ലാണ് അലീന സോഷ്യൽ മീഡിയയിലേക്ക് കടന്ന വരുന്നത്.
This post was last modified on September 19, 2019 10:33 am
Leave a Comment