പറന്നുയരാന്‍ റണ്‍വേയിലേക്ക് നീങ്ങുന്നതിനിടെ നെടുമ്പാശ്ശേരി രാജ്യാന്തര വിമാനത്താവളത്തില്‍ യാത്രക്കാരൻ വിമാനത്തിന്റെ വാതിൽ തുറന്നു. ഇതോടെ ഇന്നലെ വൈകിട്ട് നാല് മണിയോടെ ഹുബ്ബള്ളിയിലേക്ക് പോകേണ്ട ഇൻഡിഗോ വിമാനം റദ്ദാക്കി. ആഷിക് നൗഷാദ് എന്ന യാത്രക്കാരനാണ് റണ്‍വേയിലേക്ക് നീങ്ങിയ വിമാനത്തിന്റെ എമർജൻസി വാതിൽ തുറന്നത്. 61 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്.
എമര്‍ജന്‍സി വാതില്‍ തുറന്നാല്‍ നിന്ന് അത് അടര്‍ന്നു മാറുമെന്നതിനാല്‍ ഇതു പരിഹരിക്കാതെ യാത്ര തുടരാനാവില്ലെന്ന കാരണത്താലാണ് വിമാനത്തിന്റെ സർവീസ് റദ്ദാക്കിയത്. ടാക്‌സി ബേയില്‍നിന്ന് റണ്‍വേയിലേക്കു നീങ്ങുന്നതിനിടെ വിമാനത്തിലെ സീലിങ് ലൈറ്റുകള്‍ അസ്വാഭാവികമാംവിധം മിന്നിയതുമൂലം എന്തോ അത്യാഹിതം ഉണ്ടാകുകയാണെന്ന പേടിയിലാണ് ആഷിക് വാതില്‍ തുറന്നതെന്നാന്ന വിലയിരുത്തുന്നത്. ഇതോടെ പൈലറ്റ് വിമാനം പാര്‍ക്കിങ് ബേയിലേക്കു തിരികെ കൊണ്ടുവന്നു.
സംഭവം സംബന്ധിച്ച് ഡിജിസിഎ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. സർവീസ് റദ്ദാക്കിയതോടെ വിമാനത്തിലുണ്ടായിരുന്ന യാത്രക്ക് മറ്റ് സർവീസുകളിൽ സൗകര്യം ഒരുക്കിയതായും അധികൃതർ അറിയിച്ചു.
This post was last modified on December 8, 2018 8:29 am
Leave a Comment