X

ഇൻഡിഗോ ബാങ്കോക്കിൽ നിന്നും വാരണാസിയിലേക്ക് വിമാന സർവീസ് പ്രഖ്യാപിച്ചു; പാപം ചെയ്തതിന് ശേഷം പശ്ചാത്താപിക്കാനുള്ള വിമാന യാത്രയെന്ന് സോഷ്യല്‍ മീഡിയ

ബാങ്കോക്കിൽ പോയി ചെയ്യുന്ന പാപങ്ങൾ വാരണാസിയിൽ വന്നു കഴുകി കളയാം

ഇൻഡിഗോ എയർലൈൻസ് ബാങ്കോക്കിൽ നിന്നും വാരണാസിയിലേക്ക് നേരിട്ടുള്ള വിമാന സർവീസ് പ്രഖ്യാപിച്ചു. പ്രസ്തുത വാർത്തയുടെ പരസ്യം വൈറൽ ആയതോടെ ആദ്യം ഏറ്റെടുത്തത് ട്വിറ്ററിൽ ട്രോളർമാർ ആണ്, ഇൻഡിഗോ എയർലൈൻസിന്റെ പുതിയ സേവനത്തിന്റെ ചിത്രം പങ്കു വെച്ച് കൊണ്ട് ‘പാപത്തിൽ നിന്നും പശ്ചാപത്തിലേക്കൊരു യാത്ര’ എന്ന അടിക്കുറിപ്പും നൽകി. സംഗതി ഇപ്പോൾ ട്വിറ്ററിൽ തരംഗമാണ്.

വാരണാസിയും ബാങ്കോക്കും ലോകത്തിലെ ഏറ്റവും ശ്രദ്ധേയമായ രണ്ടു ടൂറിസ്റ്റ് സ്പോട്ടുകൾ ആണ്, എന്നാൽ ഇന്ത്യക്കാരെ സംബന്ധിച്ചു ബാങ്കോക്ക് സെക്സ് ടൂറിസത്തിനു പേര് കേട്ട സ്ഥലവും വാരണാസി ഒരു തീർത്ഥാടന കേന്ദ്രവുമാണ്. ഈ വൈരുധ്യം ആണ് ഇൻഡിഗോ അധികൃതരെ പോലും ഞെട്ടിച്ചു കൊണ്ടുള്ള ട്രോളുകൾക്ക് പാത്രം ആയിരിക്കുന്നത്.

“ബാങ്കോക്കിൽ പോയി ചെയ്യുന്ന പാപങ്ങൾ വാരണാസിയിൽ വന്നു കഴുകി കളയാം.” എന്നാണ് ശ്രദ്ധേയമായ മറ്റൊരു ട്വീറ്റ്. ഇൻഡിഗോ കസ്റ്റമേഴ്‌സിന് നന്നായി മനസ്സിലാക്കുന്നുണ്ട്, പാപികൾക്ക് പശ്ചാത്തപിക്കാൻ വരെ അവസരം ഒരുക്കുന്നു എന്നൊരു ട്വീറ്റും ചിരി പടർത്തുന്നുണ്ട്.

ട്വിറ്ററിന്റെ പുതിയ ട്രെൻഡ് ഉപയോഗപ്പെടുത്താനും അത് വഴി തങ്ങളുടെ ബിസിനസ് മെച്ചപ്പെടുത്താനുമായിരിക്കും ഇൻഡിഗോ ശ്രമിക്കുക.

 

This post was last modified on December 22, 2018 7:29 pm