X

‘രാജ്യത്തിന് നഷ്ടമായത് ധീരയായ നേതാവിനെ’, സുഷമ സ്വരാജിനെ അനുസ്മരിച്ച് നേതാക്കൾ

സുഷമാ സ്വരാജിന്റെ നിര്യാണത്തിൽ അഗാധമായ ദു:ഖമുണ്ടെന്ന് പിണറായി മുഖ്യമന്ത്രി പിണറായി വിജയൻ

മുതിർന്ന ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ സുഷമാ സ്വരാജിന്റെ നിര്യാണത്തിൽ അനുശോചനം അറിയിച്ച് നേതാക്കൾ. രാജ്യത്തിന് നഷ്ടമായത് ധീരയായ ഒരു നേതാവിനെയാണെന്നാണ് രാഷ്ട്രപതി രാംനാഥ് കോവിന്ദ് അനുശോചിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയടക്കമുള്ള രാഷ്ട്രീയ രംഗത്തെ പ്രമുഖരെല്ലാം സുഷമയുടെ വിയോഗത്തില്‍ ദു:ഖം രേഖപ്പെടുത്തിയിരുന്നു.

ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ശ്രേഷ്ഠമായ ഒരധ്യായം അവസാനിച്ചിരിക്കുന്നുവെന്നാണ് സുഷമയുടെ വിടവാങ്ങലിനെ പ്രധാനമന്ത്രി രേഖപ്പെടുത്തുന്നത്. തന്റെ ജീവിതം സാമൂഹ്യസേവനത്തിനും പാവപ്പെട്ട മനുഷ്യരുടെ ജീവിതോന്നമനത്തിനുമായി സമര്‍പ്പിച്ച സവിശേഷയായ രാഷ്ട്രീയ നേതാവായിരുന്നു സുഷമയെന്നും അവരുടെ വിയോഗത്തില്‍ ഇന്ത്യ വേദനിക്കുന്നുവെന്നും പ്രധാനമന്ത്രി തന്റെ ട്വിറ്ററില്‍ കുറിച്ചു. കോടിക്കണക്കിന് ജനങ്ങള്‍ക്ക് പ്രചോദനമായിരുന്നു നേതാവ് കൂടിയായിരുന്നു സുഷമ സ്വരാജ് എന്നും തന്റെ മുന്‍ സഹപ്രവര്‍ത്തകയെ പ്രധാനമന്ത്രി മോദി വിശേഷിപ്പിച്ചു.

സുഷമാ സ്വരാജിന്റെ നിര്യാണത്തിൽ അഗാധമായ ദു:ഖമുണ്ടെന്ന് പിണറായി മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചു. ഫേസ്ബുക്കിലൂടെയായിരുന്നു പ്രതികരണം. പാർലമെന്ററി രംഗത്തും നയതന്ത്ര രംഗത്തും സുഷമയുടെ പ്രവർത്തനവും ഇടപെടലുകളും ശ്രദ്ധേയമായിരുന്നുവെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു.


‘സുഷമാസ്വരാജിന്‍റ മരണ വാര്‍ത്ത ഏറെ വേദനിപ്പിക്കുന്നതാണെന്ന് കോൺഗ്രസ് പ്രതികരിച്ചു. ഔദ്യോഗിക ട്വിറ്റർ അക്കൊണ്ടിൽ നടത്തിയ പ്രതികരണത്തിൽ കുടുംബാംഗങ്ങൾക്കും പ്രിയപ്പെട്ടവര്‍ക്കുമൊപ്പം ദുഃഖം പങ്കിടുന്നതായും കോണ്‍ഗ്രസ് ട്വിറ്റിൽ അറിയിച്ചു.

ബിജെപി മുതിർന്ന നേതാവും മുൻ വിദേശകാര്യ മന്ത്രിയുമായ സുഷമ സ്വരാജ് കേരളത്തിന് വേണ്ടി ചെയ്തിട്ടുള്ള വലിയ കാര്യങ്ങൾ എക്കാലവും കേരളം സ്മരിക്കുമെന്നും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പ്രതികരിച്ചു. മികച്ച ഭരണാധികാരിയും ജനപ്രതിനിധിയും പൊതുപ്രവർത്തകയായിരുന്നു സുഷമ. ഇറാഖിൽ കുടുങ്ങിയ നഴ്സുമാരെ കൊണ്ടുവരാൻ കേരളം സഹായമഭ്യർത്ഥിച്ചപ്പോൾ അവർ കാണിച്ച ആത്മാർത്ഥയോടുകൂടിയ പ്രവർത്തനങ്ങൾ ഇന്നും ഓർക്കുന്നു. ഒരു ബുദ്ധിമുട്ടും കൂടാതെ നഴ്സുമാരെ തിരിച്ച് ഇവിടെ കൊണ്ടുവരുന്നതിന് അവരെടുത്ത പ്രയത്നം താൻ നേരിട്ട് കണ്ടിട്ടുണ്ട്. കക്ഷി രാഷ്ട്രീയതിന് അതീതമായി ജനങ്ങളെ കാണാനും പ്രശ്നങ്ങൾ മനസ്സിലാക്കാനും പരിഹാരം ഉണ്ടാക്കാനും ശ്രമിച്ച പൊതുപ്രവർത്തകയാണ് സുഷമ സ്വരാജെന്നും ഉമ്മൻ ചാണ്ടി കൂട്ടിച്ചേർത്തു.

സുഷമ സ്വരാജിന്റെ മരണം തീരാനഷ്ടമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ പ്രതികരിച്ചു. ഏറെ അവശ്വസനീയമായ വാർത്തയാണ് ആ വിയോഗം. ദീർഘക്കാലത്തെ വ്യക്തിപരമായ ബന്ധം സുഷമ സ്വരാജുമായി ഉണ്ടായിരുന്നു. സഹമന്ത്രിയായി ചുമതലയെടുത്തതിന് ശേഷം സുഷമ സ്വരാജിനെ കണ്ട് അനുഗ്രഹം വാങ്ങിയിരുന്നതായും മുരളീധരൻ പറഞ്ഞു.

എന്ത് ആവശ്യമുണ്ടെങ്കിലും എന്ത് സംശയമുണ്ടെങ്കിലും നേരിട്ട് വരണമെന്ന് ഒരു ജ്യേഷ്ഠ സഹോദരിയുടെ സ്ഥാനത്തുനിന്ന് തന്നോട് പറഞ്ഞിരുന്നു. തിരുവനന്തപുരത്ത് വരുമ്പോൾ പരിപാടി ഇല്ലെങ്കിൽ പോലും എയ്ർപോർട്ട് വഴി പോകുമ്പോൾ വരണം എന്ന് പറയാറുണ്ട്. അത്രയുമധികം സ്നേഹത്തോടെ പെരുമാറിയിരുന്നു. തന്നെ സംബന്ധിച്ചിടത്തോളം മുൻ വിദേശകാര്യമന്ത്രി എന്നതിലുപരി വ്യക്തിപരമായ ബന്ധത്തിന്റെയും അടുപ്പത്തിന്റെയും അടിസ്ഥാനത്തിൽ മാത്രമേ തനിക്കപ്പോൾ അവരെക്കുറിച്ച് ഓർക്കാൻ കഴിയുകയുള്ളുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അസാധാരണമായ രാഷ്ട്രീയ നേതാവും, പ്രഗത്ഭനായ പ്രാസംഗികനും, അസാധാരണമായ പാർലമെന്റേറിയനുമായ സുഷമ സ്വരാജ് എന്ന് കോൺഗ്ര് മുൻ അധ്യക്ഷനും വയനാട് എംപിയുമായ രാഹുൽ ഗാന്ധി പ്രതികരിച്ചു. മരണവാർത്ത ഞെട്ടിക്കുന്നതാണ്. അവരുടെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നതായും അദ്ദേഹം ട്വീറ്റിൽ പറയുന്നു.

ബിജെപി മുതിർന്ന നേതാവും കേന്ദ്രമന്ത്രിയുമായിരുന്ന ശ്രീമതി സുഷമ സ്വരാജിന്റെ അകാല നിര്യാണ വാർത്ത വളരെ സങ്കടകരമാണെന്ന് ബിഎസ്പി അധ്യക്ഷ മായാവതി പ്രതികരിച്ചു. പ്രഗത്ഭനായ ഒരു രാഷ്ട്രീയക്കാരിയും ഭരണാധികാരിയും മാത്രമല്ല, സൗഹൃദം കാത്തുസൂക്ഷിക്കുന്ന വ്യക്തിത്വം കൂടിയാണ് സുഷമയെന്നും അവർ ട്വീറ്റിൽ പറയുന്നു.

‘നിങ്ങള്‍ ചൊവ്വയില്‍ കുടുങ്ങിയാലും രക്ഷിക്കാന്‍ ഞങ്ങളുണ്ടാവും’; ഒരു ട്വീറ്റിൽ സഹായം എത്തിക്കുന്ന, ഐഎസ് ബന്ദികളാക്കിയ നഴ്സുമാരെ ‘ടേക്ക് ഓഫ്’ ചെയ്ത സുഷമ

This post was last modified on August 7, 2019 11:19 am