ബിജെപിയുടെ മുതിര്‍ന്ന നേതാക്കള്‍ അടുപ്പിച്ചടുപ്പിച്ച് മരിക്കാന്‍ കാരണം പ്രതിപക്ഷം നടത്തിയിട്ടുള്ള ഏതോ മാരകശക്തി പ്രയോഗമാണ് എന്ന് പാര്‍ട്ടി എംപി പ്രഗ്യ സിംഗ് ഠാക്കൂര്‍. ഒരിക്കല്‍ മഹാരാജ് ജി എന്നോട് പറഞ്ഞു, നമുക്കിത് കഷ്ടകാലമാണ്. പ്രതിപക്ഷം എന്തോ ചെയ്യാന്‍ പോവുകയാണ്, എന്തോ ഒരു ‘മാരക ശക്തി’ ബിജെപി നേതാക്കള്‍ക്കെതിരെ പ്രയോഗിക്കാന്‍ പോവുകയാണ് എന്ന്. ഞാന്‍ പിന്നീട് അത് മറന്നു. എന്നാല്‍ ഇപ്പോള്‍ നമ്മുടെ ഉന്നത നേതാക്കള്‍ ഓരോരുത്തരായി ഇങ്ങനെ മരിക്കുമ്പോള്‍ മഹാരാജ് പറഞ്ഞത് ശരിയായിരുന്നു എന്ന് തോന്നുന്നു.
ബിജെപിയുടെ മുതിര്‍ന്ന നേതാക്കളും മുന്‍ കേന്ദ്ര മന്ത്രിമാരുമായിരുന്ന മനോഹര്‍ പരീഖര്‍, സുഷമ സ്വരാജ്, അരുണ്‍ ജയ്റ്റ്‌ലി എന്നിവര്‍ ഈ വര്‍ഷമാണ് മരിച്ചത്. മൂവരും ഗുരുതര ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് ചികിത്സയിലുമായിരുന്നു.
This post was last modified on August 26, 2019 3:43 pm
Leave a Comment