X

‘തോമാശ്ലീഹ വന്നില്ലായിരുന്നെങ്കില്‍ ഞാന്‍ കേശവന്‍ നായര്‍ ആകുമായിരുന്നു’: പിസി ജോര്‍ജ്

ബി ജെ പി യോടുള്ള അടുപ്പം വിശദീകരിച്ചു സംസാരിക്കുകയായിരുന്നു പിസി ജോര്‍ജ്.

‘തോമാശ്ലീഹ വന്നില്ലായിരുന്നെങ്കില്‍ ഞാന്‍ വല്ല ഞാന്‍ വല്ല കേശവന്‍ നായരും ആയിരുന്നിരിക്കും’ എന്ന് പൂഞ്ഞാര്‍ എം എല്‍ എ പി സി ജോര്‍ജ്ജ് . ബി ജെ പി യുമായി അകന്നു നില്‍ക്കേണ്ട കാര്യമില്ല എന്നറിയിച്ചുകൊണ്ടാണ് അദ്ദേഹം ഇങ്ങനെ പ്രതികരിച്ചത്.

‘നമ്മള്‍ എല്ലാവരും ഹിന്ദുക്കളാണ്, തോമാശ്ലീഹ വന്നില്ലായിരുന്നെങ്കില്‍ ഞാന്‍ ഇപ്പോള്‍ വല്ല കേശവന്‍ നായരും ആയിരിക്കും.’ ബി ജെ പി യോടുള്ള അടുപ്പം വിശദീകരിച്ചു സംസാരിക്കുകയായിരുന്നു പിസി ജോര്‍ജ്.

പത്തനംതിട്ടയിലും തിരുവനന്തപുരത്തും താമര വിരിയുമെന്ന കാര്യത്തിലും മോദി തന്നെ അടുത്ത പ്രധാനമന്ത്രിയാകുമെന്നുമുള്ള കാര്യത്തിലും സംശയമില്ലെന്നും പിസി ജോര്‍ജ് അറിയിച്ചു. ഈ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎയ്ക്കുള്ള പിന്തുണ പി.സി ജോര്‍ജ് നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നതുമാണ്.

ഇതിനിടെ അദ്ദേഹത്തിന്റെ പാര്‍ട്ടിയായ കേരള ജനപക്ഷം പിരിച്ചു വിട്ട് പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്നും അറിയിച്ചിട്ടുണ്ട്. ഷോണ്‍ ജോര്‍ജ് ചെയര്‍മാനായിരിക്കുന്ന പാര്‍ട്ടിയില്‍ രക്ഷാധികാരി സ്ഥാനത്ത് മാത്രം താന്‍ തുടരുമെന്നാണ് പി.സി അറിയിച്ചിരിക്കുന്നത്.