X

‘കനിവു’മായി പിജെ ജോസഫ്; കുടുംബസ്വത്തിൽ നിന്നും 84 ലക്ഷം കിടപ്പുരോഗികളുടെ പരിചരണത്തിന്

ഇളയമകൻ ‘ജോക്കുട്ട’നെന്ന ജോമോൻ ജോസഫിനു നീക്കി വച്ച സ്വത്തിൽ നിന്നുമാണ് തുക ചിലവഴിയ്ക്കുകയെന്നും പി.ജെ.ജോസഫ് അറിയിച്ചു.

തൊടുപുഴ നിയോജകമണ്ഡലത്തിലെ ഭക്ഷണത്തിനുപോലും വകയില്ലാത്ത കിടപ്പുരോഗികൾക്ക് പ്രതിമാസം ആയിരം രൂപവീതം ഒരുവർഷത്തേക്കു നൽകുന്നതുൾപ്പെടെ പദ്ധതിയുൾപ്പെടെ 84 ലക്ഷത്തിന്റെ സഹായവുമായി പി.ജെ ജോസഫ് എംഎൽഎ. തന്റെ കുടുംബസ്വത്തിൽ നിന്നുമാണ് തുക ചിലവഴിക്കുന്നത്. ശാരീരിക പ്രശ്നങ്ങളുള്ള ഇളയമകൻ ‘ജോക്കുട്ട’നെന്ന ജോമോൻ ജോസഫിനു നീക്കി വച്ച സ്വത്തിൽ നിന്നുമാണ് തുക ചിലവഴിയ്ക്കുകയെന്നും പി.ജെ.ജോസഫ് അറിയിച്ചു. തൊടുപുഴയിൽ നടത്തിയ പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പദ്ധതിയുടെ ഉദ്ഘാടനം ബുധനാഴ്ച മൂന്നിന് തൊടുപുഴ ടൗൺപള്ളി പാരീഷ്ഹാളിൽ കോതമംഗലം ബിഷപ്പ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ നിർവഹിക്കും.

പിജെ ജോസഫ് ചെയർമാനായ, ജോമോൻ ജോസഫ് ചാരിറ്റബിൽ ട്രസ്റ്റിന് കീഴിൽ തൊടുപുഴ ജില്ലാ ആശുപത്രിയുടെ പരിധിയിൽ സാന്ത്വനപരിചരണത്തിലുള്ള ഇവർക്കായി ‘കനിവ്’ എന്നപേരിലാണ് പദ്ധതി. കുടുംബസ്വത്തിന് പുറമെ ട്രസ്റ്റിനു ലഭിക്കുന്ന സംഭാവനകളിലൂടെയും പദ്ധതിക്കു തുക കണ്ടെത്തും. തൊടുപുഴ നിയോജകമണ്ഡലത്തിൽ മാത്രം 1500-ലധികം കിടപ്പുരോഗികളുണ്ടെന്നാണ് കണക്കുകൾ, ഇതിൽ 699 രോഗികൾ ഒരുനേരത്തെ ഭക്ഷണത്തിന് പോലും വകയില്ലാത്തവരാണെന്നു കണ്ടെത്തിയിരുന്നു. ഇവരെ സഹായിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

പദ്ധതിയുടെ തുടക്കെമെന്നോണം ആദ്യമാസം രോഗികളുടെ വീടുകളിൽ നേരിട്ടെത്തി തുക നൽകും. തുടർന്നുള്ള മാസങ്ങളിൽ ബാങ്ക് അക്കൗണ്ടുവഴി വിതരണം ചെയ്യാനുമെന്നാണ് നീക്കം. ഒരുവർഷം കഴിയുമ്പോഴേക്കും പദ്ധതി സർക്കാരോ സമൂഹമോ ഏറ്റെടുത്തു തുടരുമെന്നാണു തന്റെ പ്രതീക്ഷയെന്നും പിജെ ജോസഫ് വാർത്താ സമ്മേളനത്തില്‍ പറയുന്നു.

 

Also Read- പോകാന്‍ മറ്റൊരിടമില്ല; വിണ്ടുകീറിയ ഭൂമിയില്‍ തന്നെ പേടിച്ചു ജീവിക്കുന്ന തച്ചിറക്കൊല്ലിക്കാര്‍

This post was last modified on February 27, 2019 11:09 am