ലോക്സഭ തിരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടിയ ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്തിലെ ഗാന്ധിനഗറിലുള്ള വീട്ടില്‍ അമ്മ ഹീരാബെന്‍ മോദിയെ സന്ദര്‍ശിച്ച് അനുഗ്രഹം തേടി. നരേന്ദ്ര മോദിയുടെ ഇളയ സഹോദരന് പങ്കജ് മോദിക്കൊപ്പമാണ് 98കാരിയായ അമ്മ താമസിക്കുന്നത്. തിരഞ്ഞെടുപ്പ്, അധികാരമേല്‍ക്കല്‍ തുടങ്ങിയ പ്രധാന സന്ദര്‍ഭങ്ങളിലെല്ലാം അമ്മയെ സന്ദര്‍ശിച്ച് അനുഗ്രഹം തേടുന്നത് മോദിയുടെ പതിവാണ്. താന്‍ വൈകുന്നേരം ഗുജറാത്തില്‍ പോയി അമ്മയുടെ അനുഗ്രഹം തേടുമെന്ന് ശനിയാഴ്ച മോദി ട്വീറ്റ് ചെയ്തിരുന്നു.
വലിയ ഉത്തരവാദിത്തമാണ് രാജ്യത്തെ ജനങ്ങള്‍ തന്റെ മേല്‍ ഏല്‍പ്പിച്ചിരിക്കുന്നത് എന്ന് മോദി പറഞ്ഞു. 300ലധികം സീറ്റ് ബിജെപി നേടുമെന്ന് ഞാന്‍ പറഞ്ഞപ്പോള്‍ എല്ലാവരും പരിഹസിച്ചു. ഫലം വന്നപ്പോള്‍ ഞാന്‍ പറഞ്ഞത് ശരിയായി. അധികാരത്തില്‍ ജനപങ്കാളിത്തം ഉറപ്പാക്കുന്നതിന് അടുത്ത അഞ്ച് വര്‍ഷം പ്രാധാന്യം നല്‍കുമെന്നും അഹമ്മദാബാദിലെ റാലിയില്‍ മോദി പറഞ്ഞു. ബിജെപി ഒറ്റയ്ക്ക് 303 സീറ്റും എന്‍ഡിഎ 351 സീറ്റുമാണ് നേടിയത്. മേയ് 30ന് നരേന്ദ്ര മോദി വീണ്ടും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും.
This post was last modified on May 27, 2019 8:55 am