അമേഠിയില്‍ തനിക്ക് വേണ്ടി പ്രചാരണം നടത്തിയിരുന്ന ബിജെപി പ്രവര്‍ത്തകന്‍ സുരേന്ദ്ര സിംഗിന്റെ കൊലപാതകത്തിന് പിന്നില്‍ കോണ്‍ഗ്രസ് ആണ് എന്ന് പരോക്ഷമായി ആരോപിച്ച് സ്മൃതി ഇറാനി. അമേഠിയില്‍ പരാജയപ്പെട്ട കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി തന്നെ തോല്‍പ്പിച്ച ബിജെപിയുടെ സ്മൃതി ഇറാനിയോട് പറഞ്ഞത് അമേഠിയെ സ്‌നേഹത്തോടെ, നന്നായി നോക്കണം എന്നാണ്. മേയ് 23ന് അമേഠിയെ സ്‌നേഹത്തോടെ നോക്കണം എന്നൊരു സന്ദേശം എനിക്ക് കിട്ടിയിരുന്നു. എനിക്ക് ഈ സന്ദേശം നല്‍കിയ ആളോട് പറയാനുള്ളത് സന്ദേശം എനിക്ക് വളരെ ഉറക്കെ, വ്യക്തമായി കിട്ടിയിരിക്കുന്നു എന്നാണ് – സ്മൃതി ഇറാനി പറഞ്ഞു.
ഇന്നലെ പുലര്‍ച്ചെയാണ് വീടിന് മുന്നില്‍ സുരേന്ദ്ര സിംഗിനെ വെടിവച്ച് കൊന്നത്. കൊലപാതകത്തിന്റെ പ്രേരണ വ്യക്തമല്ല. ലോക്‌സഭ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സ്മൃതി ഇറാനിയുമായി അടുത്ത് ഇടപഴകി പ്രവര്‍ത്തിച്ചയാളാണ് ബറോലിയ മുന്‍ ഗ്രാമത്തലവന്‍ ആയ സുരേന്ദ്ര സിംഗ്. സുരേന്ദ്ര സിംഗിനെ കൊല്ലാന്‍ നിര്‍ദ്ദേശിച്ചവര്‍ക്കും മരണശിക്ഷ വാങ്ങിക്കൊടുക്കും എന്ന് മൃതദേഹം വഹിച്ചുകൊണ്ടുപോയ സ്മൃതി ഇറാനി ഇന്നലെ പറഞ്ഞിരുന്നു. സുരേന്ദ്ര സിംഗിന്റെ കൊലയാളികള്‍ക്ക് വധശിക്ഷ ഉറപ്പാക്കാന്‍ വേണ്ടി വന്നാല്‍ സുപ്രീം കോടതി വരെ പോകും. അമേഠിയെ ഭീതിയില്‍ നിര്‍ത്താം എന്ന് കരുതുന്നവരാണ് കൊലപാതകത്തിന് പിന്നില്‍ എന്നും സ്മൃതി പറഞ്ഞിരുന്നു.
ALSO READ: “സ്മൃതി, കോന്‍?”: മോദിയുടെ രാജിക്കായി ‘മരണം വരെ’ നിരാഹാരമിരുന്ന സ്മൃതി ഇറാനിയുടെ മൂന്നാം വരവ്
12 മണിക്കൂറിനകം പ്രതികളെക്കുറിച്ച് വിവരം ലഭിക്കണം എന്നാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഡിജിപിക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. സംശയിക്കുന്ന ഏഴ് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്ത് വരുകയാണ്. ലക്‌നൗ പൊലീസ് മേധാവിയാണ് അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുന്നത്.
This post was last modified on May 27, 2019 9:25 am
Leave a Comment