X

ഓർത്തഡോക്സ് വൈദികൻ കോതമംഗലം മാർത്തോമാ ചെറിയ പള്ളിയിൽ; തടഞ്ഞ് യാക്കോബായ വിഭാഗം, സംഘർഷം

രാവിലെ മുതല്‍ യാക്കോബായ വിഭാഗം സംഘടിച്ചു പള്ളിയിൽ പ്രാർത്ഥന നടത്തിവരികയായിരുന്നു.

കോതമംഗലം മാർത്തോമാ ചെറിയ പള്ളിയിൽ സംഘർഷം. ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിൽ പള്ളിയിൽ പ്രാർത്ഥന നടത്താൻ ഓർത്തഡോക്സ് റമ്പാൻ തോമസ് പോൾ എത്തിയതോടെയാണ് സംഘർഷം. യാക്കോബായ വിഭാഗം സംഘടിച്ചു ഇവരെ ത‌ടയാൻ ശ്രമിക്കുകയായിരുന്നു. സ്ഥലത്ത് പൊലീസിൻ വൻ സംഘവം നിലയുറപ്പിച്ചിട്ടുണ്ട്. സ്തീകൾ ഉൾപ്പെടെ വലിയൊരു ജനക്കൂട്ടം പള്ളിയുടെ കവാടങ്ങളിൽ‌ നിലയുറപ്പിച്ച് പ്രതിഷേധിക്കുന്നു. രാവിലെ മുതല്‍ യാക്കോബായ വിഭാഗം സംഘടിച്ചു പള്ളിയിൽ പ്രാർത്ഥന നടത്തിവരികയായിരുന്നു.

ഒാർത്തഡോക്സ് വിഭാഗക്കാർക്ക് പ്രാർത്ഥനയ്ക്ക് അവസരം ഒരുക്കണമെന്നായിന്നു ഹൈക്കോടതിയുടെ ഉത്തരവ്. പോലീസ് സുരക്ഷ ഒരുക്കുന്നില്ലെന്നതടക്കം രൂക്ഷ വിമർശനം ഉന്നയിച്ചായിരുന്നു കോടതി നിർദേശം. റമ്പാന് ചടങ്ങുകൾക്ക് പോലീസ് സുരക്ഷ ഒരുക്കണെമെന്ന ഉത്തരവ് പ്രകാരമാണ് വൈദികൻ തോമസ് പോൾ പള്ളിയിലെത്തിയത്.
‌എന്നാൽ നൂറുകണക്കിന് ആളുകൾ പ്രതിഷേധിക്കുമ്പോളും മടങ്ങിപ്പോവാൻ തയ്യാറല്ലെന്ന നിലപാടാണ് ഓർത്തഡോക്സ് റമ്പാൻ തോമസ് പോൾ സ്വീകരിച്ചിരിക്കുന്നത്. പ്രതിഷേധത്തിന്റെ ആദ്യഘട്ടത്തിൽ കുറച്ച് പേരെ അറസ്റ്റ് ചെയ്ത് നീക്കിയെങ്കിലും കൂടുതൽ പേർ സംഘടിച്ചെത്തുകയായിരുന്നു.

കുറവിലങ്ങാട് മഠത്തില്‍ അപ്രതീക്ഷിത നേതൃമാറ്റം; ബിഷപ്പ് ഫ്രാങ്കോയുടെ ആളുകളെ കുത്തി നിറച്ച് പരാതിക്കാരായ കന്യാസ്ത്രീകളെ ഒതുക്കാന്‍ നീക്കം

This post was last modified on December 20, 2018 11:19 am