X

എസ്.എഫ്.ഐ നേതാക്കളുടെ പരീക്ഷാ തട്ടിപ്പ്: റാങ്ക് പട്ടികയിലെ ആദ്യ 100 പേരുടെ ഫോൺ വിവരങ്ങൾ പരിശോധിക്കും, കുറ്റക്കാരെ സംരക്ഷിക്കില്ല: പി.എസ്.സി ചെയർമാൻ

പരീക്ഷ നടന്ന ഒന്നര മണിക്കൂറിൽ ആരോപണ വിധേയരുടെ നമ്പറിലേക്ക് നിരവധി എസ്എംസുകൾ വന്നതായി കണ്ടെത്തി.

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജില്‍ വിദ്യാര്‍ത്ഥിയെ കുത്തിക്കൊല്ലാന്‍ ശ്രമിച്ച കേസിലെ പ്രതികള്‍ പിഎസ്‌സി പരീക്ഷയില്‍ ക്രമക്കേട് നടത്തിയെന്നതിന് തെളിവുകള്‍ പുറത്തുവന്നതിന് പിന്നാലെ വിഷയത്തില്‍ വിശദീകരണവുമായി പി.എസ്.സി ചെയർമാൻ. ആരോപണത്തിൽ വിശദമായി അന്വേഷണം നടത്തി. പിഎസ്.സിയുടെ വിശ്വാസ്യതയ്ക്ക് കോട്ടം തട്ടിയിട്ടില്ലെന്നും ചെയർമാൻ എം കെ സക്കീർ വ്യക്തമാക്കി.

ആരോപണ വിധേയരായവർക്ക് ഒപ്പം പരീക്ഷ എഴുതിയവരുടെ മൊഴിയെടുത്തു. പരീക്ഷാ ഇൻവിജിലേറ്ററിൽ നിന്നും വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്. എന്നാൽ ക്രമക്കേട് നടന്നിട്ടില്ലെന്നായിരുന്നു പരീക്ഷാ കേന്ദ്രത്തിൽ നിന്നും ലഭിച്ച വിവരം. ഇതോടെയാണ് കൂടുതൽ പരിശോധന നടത്തിയത്. പ്രതികളുടെ ഫോൺവിവരങ്ങള്‍ ശേഖരിച്ചത്. ഇതിൽ പരീക്ഷ നടന്ന ഒന്നര മണിക്കൂറിൽ ആരോപണ വിധേയരുടെ നമ്പറിലേക്ക് നിരവധി എസ്എംസുകൾ വന്നതായി കണ്ടെത്തി. ഒരാള്‍ക്ക് 95, മറ്റൊരാള്‍ക്ക് 81 സന്ദേശങ്ങളാണ് ഈ സമയത്ത് വന്നതായി കണ്ടെത്തിതയത്. രണ്ട് നമ്പറികളിൽ നിന്നാണ് ഇവർക്ക് സന്ദേശങ്ങൾ വന്നിട്ടുള്ളതെന്നും ചെയർമാൻ പറയുന്നു.

ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ റാങ്ക് പട്ടികയിൽ ആദ്യ സ്ഥാനത്തുള്ള 100 പേരുടെ മൊബൈൽ പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കുന്നു. വിഷയത്തിൽ നടക്കുന്ന പോലീസ് അന്വേഷണത്തിന് ശേഷം തുടർ നടപടികൾ സ്വീകരിക്കും. അന്വേഷണം കൂടുതൽ പേരിലേക്ക് വ്യാപിപ്പിക്കുമെന്നും ചെയർമാൻ പ്രതികരിച്ചു.

ക്രമക്കേട് കണ്ടെത്തിയ സാഹചര്യത്തിൽ യൂണിവേഴ്സിറ്റി കേസിലെ പ്രതികൾ ഉൾപ്പെട്ട പോലീസ് കോണ്‍സ്റ്റബിള്‍ തസ്തികയിലേക്കുള്ള റാങ്ക് ലിസ്റ്റ് മരവിപ്പിച്ചേക്കുമെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിന് പിന്നാലെ ചെയർമാൻ മാധ്യമങ്ങളെ കണ്ടത്. യൂണിവേഴ്സിറ്റി കത്തിക്കുത്ത് കേസിലെ പ്രതികളും എസ് എഫ് ഐ യൂണിറ്റ് ഭാരവാഹികളുമായിരുന്ന ശിവരഞ്ജിത്ത്, നസീം, പ്രണവ് എന്നിവര്‍ ക്രമക്കേട് നടത്തിയത്. ഇവരെ പിഎസ്.സി നടപടികളിൽ നിന്നും വിലക്കുമെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.

അതേസമയം മുഖ്യമന്ത്രി പിണറായി വിജയനെതിരെയും പിഎസ്‌സി ചെയര്‍മാനെതിരെയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപണം ഉന്നയിച്ചിട്ടുണ്ട്. പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങള്‍ ശരിയാണെന്ന് തെളിഞ്ഞു. ക്രമക്കേടുകളില്‍ സിബിഐ അന്വേഷണം വേണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

പത്രസമ്മേളനത്തിലായിരുന്നു ചെന്നിത്തലയുടെ പ്രതികരണം. പിഎസ്‌സിയുടെയും മുഖ്യമന്ത്രിയുടെയും വിശ്വാസിയത തകര്‍ന്നു. പിണറായി വിജയന്‍ സിപിഎം അനുയായികളെ രക്ഷിക്കാന്‍ ശ്രമിക്കുന്നു. ഫലം അട്ടിമറിക്കാന്‍ പിഎസ്‌സി അംഗങ്ങളും ഉദ്യോഗസ്ഥരും കൂട്ടുനിന്നു. ക്രമക്കേടില്‍ പിഎസ്‌സി ചെയര്‍മാന്റെ പങ്കും അന്വേഷിക്കണമെന്നും ചെന്നിത്തല വ്യക്തമാക്കി.

ശിവരഞ്ജിത്ത്, നസീം, പ്രണവ് എന്നിവര്‍ റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ട പൊലീസ് കോണ്‍സ്റ്റബിള്‍ പരീക്ഷയ്ക്കിടെ ക്രമക്കേട് നടന്നെന്നാണ് പിഎസ്.സി വിജിലന്‍സായിരുന്നു കണ്ടെത്തിയത്. കണ്ടെത്തലിന്റെ പശ്ചാത്തലത്തില്‍ മുവരെയും റാങ്ക് പട്ടികയില്‍ നിന്നൊഴിവാക്കാന്‍ പി എസ് സി യോഗം തീരുമാനിച്ചു.

 

EDITORIAL- 70,000 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആഫ്രിക്കയില്‍ നിന്നു തുടങ്ങിയ മനുഷ്യകുലത്തിന്റെ യാത്രയിലെ ഏറ്റവും മഹത്തായ പരീക്ഷണങ്ങളിലൊന്ന് തകരുകയാണ്

 

 

This post was last modified on August 6, 2019 12:49 pm