X

താരസംഘടന ജനാധിപത്യ കേരളത്തെ പരിഹസിക്കുന്നു: പു.ക.സ

സ്ത്രീകളെയും ദലിതരേയും കറുത്ത തൊലിയുള്ളവരേയും നിരന്തരമായി പരിഹസിക്കുകയും ഇടിച്ചുതാഴ്ത്തുകയും ചെയ്യുന്ന ആസുത്രിത നീക്കമാണ് താരസംഘടന നടത്തുന്നത്.

യുവനടിയെ ആക്രമിച്ച കേസില്‍ ആരോപണ വിധേയനായ നടനെ താരസംഘടനയായ എഎംഎംഎയില്‍ തിരിച്ചെടുക്കാനുള്ള തീരുമാനം ജനാധിപത്യ കേരളത്തെ പരിഹസിക്കുന്നതാണെന്ന് പുരോഗമന കലാ സാഹിത്യ സംഘം. പൊതു ജീവിതത്തിലും സ്വകാര്യ ജീവിതത്തിലും സ്ത്രീകള്‍ക്ക് തുല്യ അവകാശമാണെന്ന് തിരിച്ചറിയുന്ന കേരളത്തിലെ പൊതുസമുഹം താര സംഘടനയുടെ തീരുമാനത്തെ അലപിക്കുകയാണ്. താര സംഘടയില്‍ നിന്നും രാജിവയ്ക്കാനുള്ള ധീരമായ നിലപാടെടുത്ത നടിമാര്‍ക്കും വനിതാ സംഘനയായ വിമണ്‍ ഇന്‍ സിനിമാ കളക്റ്റീവീനോടും പുരോഗമന കലാസാഹിത്യ സംഘം ഐക്യപെടുകയാണെന്നും സംഘടന വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.

ആണ്‍താരാധിപത്യത്തിലും പണക്കൊഴുപ്പിലും ഫാന്‍സ് അസോസിയേഷനുകളുടെ ഗുണ്ടാവിളയാടലുകളിലൂടെയും ശക്തി സമാഹരിക്കുന്ന ഏതാനും താരരാജാക്കന്‍മാരാണ് വിഹാര കേന്ദ്രമായി മലയാള സിനിമാ താരസംഘടന അധപ്പതിച്ചു.

സ്ത്രീകളെയും ദലിതരേയും കറുത്ത തൊലിയുള്ളവരേയും നിരന്തരമായി പരിഹസിക്കുകയും ഇടിച്ചുതാഴ്ത്തുകയും ചെയ്യുന്ന ആസുത്രിത നീക്കമാണ് ഇവര്‍ നടത്തുന്നത്. ഈ ജീര്‍ണതയുടെ ഏറ്റവും അടുത്ത ഉദാഹരണമായിരുന്നു സംഘടന അടുത്തിടെ നടത്തിയ സ്റ്റേജ്പരിപാടി, ഇതിലൂടെ പുരോഗമന കേരളത്തെ അപമാനിക്കാനുള്ള ശ്രമമാണ് ഇവര്‍ നടത്തിയതെന്നും പു.ക.സ കുറ്റപ്പെടുത്തുന്നു. സത്യത്തിനും സര്‍ഗാത്മകതയ്ക്കും ജനാധിപത്യത്തിലും സ്വാതന്ത്രത്തിനും വേണ്ടി സമരം ചെയ്യുന്ന മലയാള സിനിമാ രംഗത്തെ എല്ലാവര്‍ക്കും പുരോഗമന കലാസാഹിത്യ സംഘത്തിന്റെ പിന്തുണയും വാര്‍ത്താകുറിപ്പ് വാഗ്ദാനം ചെയ്യുന്നു.

മനോരമയുടെ ‘ചിറ്റമ്മ’ പ്രയോഗം ആ സ്ത്രീവിരുദ്ധ സ്കിറ്റിനേക്കാള്‍ അപഹാസ്യം

Exclusive: ജസ്റ്റിസ് ഹേമ/അഭിമുഖം; സിനിമയിലെ സ്ത്രീകളുടെ പ്രശ്നങ്ങള്‍ പഠിക്കാനാണ് കമ്മീഷന്‍; ഡബ്ല്യുസിസി പറയുന്നതുപോലെ ചെയ്യാനല്ല

This post was last modified on June 29, 2018 10:21 am