നരേന്ദ്ര മോദിയെ ഇംഗ്ലീഷ് മാധ്യമങ്ങള്‍ ചുരുക്കിവിളിക്കുന്ന നമോയും രാഹുല്‍ ഗാന്ധിയെ ചുരുക്കിവിളിക്കുന്ന രാഗയും ചാര്‍ട്ടേഡ് അക്കൗണ്ടന്റ്‌സ് പരീക്ഷയില്‍ കമ്പനികളുടെ പേരായി പ്രത്യക്ഷപ്പെട്ടത് വിവാദമാകുന്നു. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യ (ഐസിഎഐ) സംഘടിപ്പിച്ച പരീക്ഷയുടെ ചോദ്യ പേപ്പറിലാണ് നമോയും രാഗയും ഇടം പിടിച്ചത്. ജൂണ്‍ ആറിനാണ് പരീക്ഷ നടന്നത്. അഡ്വാന്‍സ് അക്കൗണ്ടിംഗ് പരീക്ഷയായിരുന്നു. സംയോജിക്കാന്‍ തയ്യാറെടുക്കുന്ന രണ്ട് കമ്പനികളുടെ ബാലന്‍സ് ഷീറ്റ് സംബന്ധിച്ചാണ് ചോദ്യം. ഈ രണ്ട് കമ്പനികളുടെ പേരുകള്‍ നമോ ലിമിറ്റഡ്, രാഗ ലിമിറ്റഡ് എന്നിങ്ങനെയാണ്.
രാഷ്ട്രീയ ചായ്വുകള്‍ക്ക് അതീതമായി പ്രവര്‍ത്തിക്കേണ്ട, ഒരു സ്വതന്ത്ര വിദ്യാഭ്യാസ സ്ഥാപനം തയ്യാറാക്കിയ പരീക്ഷ ചോദ്യ പേപ്പറില്‍ ഇത്തരത്തില്‍ രാഷ്ട്രീയം കടന്നുവരുന്നതിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് രംഗത്തെത്തി. ഇത് കൃത്യമായ രാഷ്ട്രീയ അജണ്ടയുള്ള ചോദ്യമാണ് എന്നും ഇതിനെ അപലപിക്കുന്നതായും കോണ്‍ഗ്രസ് വക്താവ് സച്ചിന്‍ സാവന്ത് പറഞ്ഞു. ഇക്കാര്യത്തില്‍ ഐഎസിഎഐ മറുപടി പറയണം എന്ന് ബിജെപി വക്താവ് കേശവ് ഉപാധ്യായയും ആവശ്യപ്പെട്ടു.
ALSO READ: ‘ഒക്കെ ജോയ് എബ്രഹാമിന്റെ കുടിലബുദ്ധി’; എപ്പോള്‍ വേണമെങ്കിലും പൊട്ടാവുന്ന അവസ്ഥയില്‍ കേരള കോണ്‍ഗ്രസ്
അതേസമയം ഇത്തരത്തില്‍ രാഷ്ട്രീയ അജണ്ടയോടെ പേര് നല്‍കിയിട്ടില്ല എന്ന് ഐസിഎഐ എക്‌സാമിനേഷന്‍ കമ്മിറ്റി അംഗം ദുഗേഷ് കബ്ര മുംബയ് മിററിനോട് മുംബയ് മിററിനോട് പറഞ്ഞു. ഐസിഎഐ പാര്‍ലമെന്റ് നിയമപ്രകാരം സ്ഥാപിച്ചതാണ്. ഇതിന് രാഷ്ട്രീയ ബന്ധങ്ങളില്ല. അതേസമയം ചോദ്യ പേപ്പര്‍ തയ്യാറാക്കുന്നത് വിവിധ ഘട്ടങ്ങളിലൂടെ ആയതിനാല്‍ ആര് ചോദ്യം തയ്യാറാക്കി എന്ന് കണ്ടുപിടിക്കാന്‍ ബുദ്ധിമുട്ടായിരിക്കുമെന്നും ദുഗേഷ് കബ്ര പറയുന്നു.
This post was last modified on June 8, 2019 12:04 pm
Leave a Comment