X
    Categories: കായികം

‘വിവാദങ്ങള്‍ ഇന്ത്യാ വിരുദ്ധര്‍ക്ക് വളമാകും’ ധോണിക്ക് ഉപദേശവുമായി സുബ്രഹ്മണ്യന്‍ സ്വാമി

വിവാദങ്ങള്‍ ഇന്ത്യാ വിരുദ്ധനീക്കങ്ങള്‍ക്കും ഇന്ത്യാ വിരുദ്ധര്‍ക്കും വളമാകുമെന്നതിനാല്‍ വിവാദങ്ങളില്‍ നിന്ന് ഒഴിഞ്ഞു നില്‍ക്കണമെന്നാണ് ധോണിക്ക് സുബ്രഹ്മണ്യന്‍ സ്വമി നല്‍കുന്ന ഉപദേശം

എം.എസ് ധോണിയുടെ വിക്കറ്റ് കീപ്പിംഗ് ഗ്ലൗസിലുള്ള സൈനിക ചിഹ്നത്തെ ചൊല്ലിയുള്ള വിവാദങ്ങള്‍ ക്രിക്കറ്റ് ലോകത്ത് കത്തുകയാണ്. ഗ്ലൗസിലെ ബലിദാന്‍ ചിഹ്നം നീക്കം ചെയ്യണമെന്ന ഐസിസിയുടെ നിലപാടിനെതിരെ ബിസിസിഐ രംഗത്തു വന്നിരുന്നു. ഇതിനുപുറമെ ധോണിയെ പിന്തുണച്ച് മുന്‍ താരങ്ങളും ആരാധകരും രംഗത്തു വന്നിരുന്നു. ഇപ്പോള്‍ വിഷയത്തില്‍ വ്യത്യസ്ത അഭിപ്രായവുമായി ബിജെപി എംപി സുബ്രഹ്മണ്യന്‍ സ്വമി രംഗത്തു വന്നിരിക്കുകയാണ്.

ഇപ്പോഴുണ്ടായിരിക്കുന്ന വിവാദങ്ങള്‍ ഇന്ത്യാ വിരുദ്ധനീക്കങ്ങള്‍ക്കും ഇന്ത്യാ വിരുദ്ധര്‍ക്കും വളമാകുമെന്നതിനാല്‍ വിവാദങ്ങളില്‍ നിന്ന് ഒഴിഞ്ഞു നില്‍ക്കണമെന്നാണ് ധോണിക്ക് സുബ്രഹ്മണ്യന്‍ സ്വാമി നല്‍കുന്ന ഉപദേശം. ക്രിക്കറ്റ് കണ്‍ട്രോണ്‍ ബോര്‍ഡിന്റെ നിയമങ്ങളോട് ചേര്‍ന്ന് നിന്നതുകൊണ്ട് ഒന്നും സംഭവിക്കാനില്ല, എന്നാല്‍ വിവാദങ്ങള്‍ ഇന്ത്യാ വിരുദ്ധര്‍ ഉപയോഗിക്കുമെന്ന അപകടവുമുണ്ട്- സ്വാമി ട്വിറ്ററില്‍ പറഞ്ഞു. ക്രിക്കറ്റ് ലോകകപ്പില്‍ കഴിഞ്ഞ ദിവസം നടന്ന ദക്ഷിണാഫ്രിക്ക- ഇന്ത്യ മത്സരത്തില്‍ യുദ്ധമുന്നണിയില്‍ കൊല്ലപ്പെട്ടവര്‍ക്ക് ആദരം അര്‍പ്പിച്ചുകൊണ്ടുള്ള ബലിദാന്‍ ചിഹ്നം ആലേഖനം ചെയ്ത ഗ്ലൗസ് അണിഞ്ഞുകൊണ്ട് ധോണി കളിക്കളത്തിലെത്തിയത് വിവാദമായിരുന്നു. ഐസിസി നിയമമനുസരിച്ച് രാജ്യത്തിന്റെ ചിഹ്നം, വ്യാപാരാടിസ്ഥാനത്തില്‍ അണിയുന്ന ലോഗോ, ഉല്‍പ്പാദകരുടെ ലോഗോ തുടങ്ങിയവ മാത്രമേ കളിക്കാര്‍ക്ക് അവരുടെ വസ്ത്രങ്ങളിലും കളിയുപകരണങ്ങളിലും ഉപയോഗിക്കാനുള്ള അനുമതിയുള്ളൂ.

This post was last modified on June 8, 2019 12:01 pm