X

ജെല്ലിക്കെട്ട് നിരോധനസമയത്തേതിന് സമാനമായ പ്രതിഷേധം ഉയരും; അപ്പോള്‍ ചോദ്യങ്ങളുമായി വരരുത്: രാഹുല്‍ ഈശ്വര്‍

മാത്രമല്ല ഒക്ടോബര്‍ 16 വരെ റിവ്യൂ പെറ്റീഷന്‍ കൊടുക്കാന്‍ സമയമു്ണ്ട്. ഒക്ടോബര്‍ ആദ്യ ആഴ്ച ചീഫ് ജസ്റ്റിസ് മാറുമെന്നതും പ്രതീക്ഷയാണ്.

ശബരിമലയില്‍ എല്ലാ പ്രായത്തിലുള്ള സ്ത്രീകള്‍ക്കും പ്രവേശനം അനുവദിച്ചുള്ള സുപ്രിം കോടതി വിധിക്കെതിരെ പ്രതിഷേധവുമായി തന്ത്രി കുടുംബാംഗം രാഹുല്‍ ഈശ്വര്‍. കോടതി പുറപ്പെടുവിച്ച വിധി ഏകപക്ഷീയമാണ്. വിശ്വാസത്തെ സംരക്ഷിട്ടില്ല, വിധിക്കെതിരെ റിവ്യൂ പെറ്റീഷന്‍ നല്‍കുമെന്നും രാഹുല്‍ ഈശ്വര്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

എന്നാല്‍ ശബരിമലയില്‍ സ്ത്രീ പ്രവേശനം അനുമതിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ജെല്ലിക്കെട്ടിന് സമാനമായ പ്രതിഷേധങ്ങള്‍ ഉയരാന്‍ സാധ്യതുണ്ടെന്നും അദ്ദേഹം പറയുന്നു. മാത്രമല്ല ഒക്ടോബര്‍ 16 വരെ റിവ്യൂ പെറ്റീഷന്‍ കൊടുക്കാന്‍ സമയമു്ണ്ട്. ഒക്ടോബര്‍ ആദ്യ ആഴ്ച ചീഫ് ജസ്റ്റിസ് മാറുമെന്നതും പ്രതീക്ഷയാണ്. പെറ്റീന്‍ സമര്‍പ്പിക്കാനാണ് ഹിന്ദു സംഘടനകളുടെ തീരുമാനമെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു.

വിധിക്കതിരെ ശക്തമായ പ്രതിഷേധം അറിയിക്കുകയാണ്. ഭരണഘടന അനുവദിക്കുന്ന റിവ്യൂ ഓപ്ഷന്‍ ഉപയോഗപ്പെടുത്തിമെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ശബരിമലയിലെ ആചാരം ഹിന്ദുസ്ത്രീയുടെ അവകാശം ഹനിക്കുന്നു: ചരിത്രവിധിയുമായി സുപ്രീംകോടതി

This post was last modified on September 28, 2018 1:22 pm