X

പ്ലാന്‍ ബി രക്തം ചിന്തല്‍; കലാപാഹ്വാനത്തിന് രാഹുല്‍ ഈശ്വര്‍ അറസ്റ്റില്‍

രക്തം ചിന്തിപ്പോലും ശബരിമലയില്‍ യുവതികള്‍ പ്രവേശിക്കുന്നത് തടയാന്‍ ഒരു പ്ലാന്‍ ബി ഉണ്ടായിരുന്നു എന്ന രാഹുല്‍ ഈശ്വറിന്റെ വെളിപ്പെടുത്തലാണ് കേസിന് ആധാരം.

ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിപ്പിച്ചാല്‍ സന്നിധാനത്ത് ചോര വീഴ്ത്തി അശുദ്ധമാക്കി നടയടപ്പിക്കാന്‍ പദ്ധതിയുണ്ടെന്ന വെളിപ്പെടുത്തിയ സംഭവത്തില്‍ സേവ് ശബരിമല പ്രചാരകനും തന്ത്രികുടുംബാംഗവുമായ രാഹുല്‍ ഈശ്വര്‍ അറസ്റ്റില്‍. കലാപത്തിന് ആഹ്വാനം ചെയ്‌തെന്ന് കേസിലാണ് എര്‍ണാകുളം പൊലീസ് രാഹുലിനെ അറസ്റ്റ് ചെയതത്. തിരുവനന്തപുരം നന്ദാവനത്തുള്ള ഫ്‌ളാറ്റില്‍ നിന്നുമാണ് എര്‍ണാകുളം പോലീസ് രാഹുല്‍ ഈശ്വറിനെ കസ്റ്റഡിയില്‍ എടുത്തത്.

രക്തം ചിന്തിപ്പോലും ശബരിമലയില്‍ യുവതികള്‍ പ്രവേശിക്കുന്നത് തടയാന്‍ ഒരു പ്ലാന്‍ ബി ഉണ്ടായിരുന്നു എന്ന രാഹുല്‍ ഈശ്വറിന്റെ വെളിപ്പെടുത്തലാണ് കേസിന് ആധാരം. എറണാകുളം പ്രസ്‌ക്ലബില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു വിവാദ പരാമര്‍ശം.

രാഹുല്‍ ഈശ്വറിന്റെ പ്ലാന്‍ ബി പരാമര്‍ശം വ്യാപക പ്രതിഷേധമാണ ഏറ്റുവാങ്ങിയത്. രാഹുലിന്റെ പരാമര്‍ശം രാജ്യദ്രോഹത്തിന് സമാനമാണെന്നും, കലാപത്തിന് ഗുഡാലോചന നടത്തിയെന്നതിന്റെ വ്യക്തമായ തെളിവാണിതെന്നും ദേവസ്വം മന്ത്രി കടകം പള്ളി സുരേന്ദ്രന്‍ ആരോപിച്ചിരുന്നു.

ഇന്നാണെങ്കില്‍ വിവേകാനന്ദനെ അവര്‍ തല്ലിക്കൊന്നിട്ടുണ്ടാകും, ശബരിമലയില്‍ മുഖ്യമന്ത്രി പറഞ്ഞത് കേരളത്തിന്റെ നിലപാട്: സ്വാമി സന്ദീപാനന്ദഗിരി സംസാരിക്കുന്നു

ശബരിമല: പിണറായിയെ വലിച്ചുതാഴെയിടാനാവശ്യപ്പെട്ട് ബിജെപി ഗവര്‍ണര്‍ സദാശിവത്തെ കാണാത്തതെന്ത്?

അമിത് ഷാ ഉദ്ദേശിച്ചത് എസ്എന്‍ഡിപിയെ ആയിരിക്കില്ലെന്ന് വെള്ളാപ്പള്ളി

This post was last modified on October 28, 2018 11:04 am