X

രാഹുല്‍ ഗാന്ധിക്ക് ട്വിറ്ററില്‍ ഒരു കോടി ഫോളോവേഴ്‌സ്; അമേഠിയില്‍ ആഘോഷമെന്ന് രാഹുല്‍

ഞാനിത് അമേഠിയില്‍ ആഘോഷിക്കും. കോണ്‍ഗ്രസ് പ്രവര്‍ത്തകരേയും അനുഭാവികളേയും കാണും - രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.

രാഹുല്‍ ഗാന്ധിക്ക് ട്വിറ്ററില്‍ ഒരു കോടി ഫോളോവേഴ്‌സ്. തന്നെ പിന്തുടരുന്നവര്‍ക്കും പിന്തുണക്കുന്നവര്‍ക്കും രാഹുല്‍ നന്ദി പറഞ്ഞു. ഞാനിത് അമേഠിയില്‍ ആഘോഷിക്കും. കോണ്‍ഗ്രസ് പ്രവര്‍ത്തകരേയും അനുഭാവികളേയും കാണും – രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.

2017 മുതലാണ് രാഹുല്‍ ട്വിറ്ററില്‍ സജീവമായത്. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ വലിയ കുതിപ്പാണ് രാഹുല്‍ ഗാന്ധിയയുടെ ട്വിറ്റര്‍ ഫോളോവേഴ്‌സിലുണ്ടായി. പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കും ബിജെപി സര്‍ക്കാരിനുമെതിരെ രൂക്ഷ വിമര്‍ശനവും മൂര്‍ച്ചയേറിയ പരിഹാസവുമായി രാഹുലിന്റെ ട്വിറ്റര്‍ അക്കൗണ്ട് സജീവമായിരുന്നു.


This post was last modified on July 10, 2019 3:46 pm

Related Post
Leave a Comment