X

23 പന്തില്‍ 28 റണ്‍സിന് മൂന്നു വിക്കറ്റ്; കിവീസിനെതിരെ ഇന്ത്യക്ക് 240 റണ്‍സ് വിജയ ലക്ഷ്യം

ഇന്ത്യന്‍ നിരയില്‍ ഭുവനേശ്വര്‍കുമാര്‍ മൂന്ന് വിക്കറ്റ് നേടി

ലോകകപ്പ് ക്രിക്കറ്റില്‍ മഴയെ തുടര്‍ന്ന് മാറ്റിവെച്ച ഇന്ത്യ-ന്യൂസീലന്‍ഡ് ഒന്നാം സെമി ഫൈനലില്‍ കിവീസിനെതിരെ ഇന്ത്യക്ക് 240 റണ്‍സ് വിജയ ലക്ഷ്യം. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ന്യൂസീലന്‍ഡ് 46.1 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 211 റണ്‍സെടുത്തു നില്‍ക്കെയാണ് ഇന്നലെ മഴയെത്തിയത്. ക്രീസിലുണ്ടായിരുന്ന റോസ് ടെയ്‌ലര്‍ (67), ടോം ലാഥം (മൂന്ന്) എന്നിവര്‍ ന്യൂസീലന്‍ഡ് ഇന്നിങ്‌സ് പുനഃരാരംഭിച്ചു. ഇന്ത്യയ്ക്കായി 47ാം ഓവറിനു തുടക്കമിട്ട ഭുവനേശ്വര്‍ കുമാര്‍, ഇതേ ഓവറിലെ രണ്ടാം പന്തെറിഞ്ഞ് റിസര്‍വ് ദിനത്തിലെ മല്‍സരത്തിനു തുടക്കമിട്ടു.

മത്സരം തുടങ്ങി മത്സരത്തില്‍ ശേഷിക്കുന്ന 23 പന്തില്‍ 28 റണ്‍സിന് കിവീസിന്റെ മൂന്നു വിക്കറ്റ് നഷ്ടമായി. 48 ആം ഓവറില്‍ റോസ് ടെയ്‌ലര്‍(74) മടങ്ങി. ഹാര്‍ദീക് പാണ്ഡ്യയുടെ ഓവറില്‍ റണ്ണൗട്ടിലൂടെ ജഡേജയാണ് താരത്തെ പുറത്താക്കിയത്. പിന്നീട് 49 ആം ഓവറില്‍ ടോം ലാദം(10) മടങ്ങി. ഭുവനേശ്വര്‍ കുമാറാണ് വിക്കറ്റ് നേടിയത്. അതേ ഓവറില്‍ തന്നെ മാറ്റ് ഹെന്റിയും പുറത്തായി(3). ഇന്ത്യന്‍ നിരയില്‍ ഭുവനേശ്വര്‍ കുമാര്‍ മൂന്നും ജസ്പ്രീത് ബുമ്ര, രവീന്ദ്ര ജഡേജ, യുസ്വേന്ദ്ര ചെഹല്‍, ഹാര്‍ദിക് പാണ്ഡ്യ, എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.

This post was last modified on July 10, 2019 3:40 pm

Related Post
Leave a Comment