X

പെറ്റുവീണ കൈകളെ രാഹുല്‍ മറന്നില്ല ; രാജമ്മയെതേടി രാഹുലെത്തി

രാഹുല്‍ ചേര്‍ത്തു പിടിച്ചപ്പോള്‍ രാജമ്മയുടെ വലിയൊരാഗ്രഹമാണ് പൂവണിഞ്ഞത്.

പിറന്ന് വീണ കൈകളെ ചേര്‍ത്തുപിടിച്ച് രാഹുല്‍ ഗാന്ധി. കല്‍പറ്റ ഗസ്റ്റ് ഹൗസില്‍ വെച്ച് രാഹുലിനെ കണ്ടതും രാജമ്മയുടെ ഓര്‍മ്മകള്‍ 49 വര്‍ഷം പിന്നിലേക്കു പാഞ്ഞു. രാഹുല്‍ ചേര്‍ത്തു പിടിച്ചപ്പോള്‍ രാജമ്മയുടെ വലിയൊരാഗ്രഹമാണ് പൂവണിഞ്ഞത്. വയനാട് മണ്ഡലത്തിലെ പര്യടനത്തിനിടെ ഞായറാഴ്ച രാവിലെയായിരുന്നു രാഹുലും, പിറന്നുവീണപ്പോള്‍ രാഹുലിനെ ആദ്യമായി കയ്യിലെടുത്ത നഴ്സ് രാജമ്മയും തമ്മില്‍ കൂടിക്കാഴ്ച നടത്തിയത്

താന്‍ സ്വപ്നത്തില്‍ പോലും കരുതിയിരുന്നില്ല രാഹുല്‍ വയനാടിന്റെ എംപിയാകുമെന്ന്. 49 വര്‍ഷങ്ങള്‍ക്കിപ്പുറം അത് സംഭവിച്ചിരിക്കുന്നു. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഹുല്‍ വയനാട്ടിലെത്തിയപ്പോള്‍ കാണാനായില്ലെന്ന വിഷമത്തിലായിരുന്നു രാജമ്മ. എന്നാല്‍ ആ വിഷമം ഇപ്പോള്‍ തീര്‍ന്നിരിക്കുന്നു. രാഹുല്‍ വയനാട്ടില്‍ നിന്ന് വന്‍ വിജയം നേടുമെന്ന് റിസല്‍ട്ട് വരുന്നതിനു മുന്‍പു തന്നെ രാജമ്മ പറയുമായിരുന്നു.

തന്റെ 23 വയസ്സില്‍ ഡല്‍ഹി ഹോളി ഫാമിലി ആശുപത്രിയില്‍ രാജമ്മ വാവാട്ടില്‍ നഴ്‌സായിരുന്ന സംയത്താണ് 1970 ജൂണ്‍ 19 ന് രാഹുല്‍ ജനിക്കുന്നത്. സ്വന്തം മാതാവും പിതാവും ആ കുഞ്ഞിനെ കാണും മുന്‍പ് ചേര്‍ത്തുപിടിച്ചത് രാജമ്മയാണ്. 70 കാരിയായ അവര്‍ ഇപ്പോള്‍ നായ്കട്ടിയിലെ വീട്ടില്‍ വിശ്രമ ജീവിതം നയിക്കുകയാണ്.

Read More : ‘രാഹുൽ ഗാന്ധി പെറ്റുവീണത് ഈ കൈകളിലേക്ക്’; 49 വർഷം പഴക്കമുള്ള ഓര്‍മകളുമായി വയനാട്ടുകാരി രാജമ്മ

This post was last modified on June 9, 2019 3:41 pm

Related Post
Leave a Comment