X

റെയില്‍വേ പൊലീസുകാര്‍ മര്‍ദ്ദിക്കുകയും വായില്‍ മൂത്രമൊഴിക്കുകയും ചെയ്തു: യുപിയിലെ മാധ്യമപ്രവര്‍ത്തകന്റെ പരാതി

കാമറയും ഫോണും പിടിച്ചുവാങ്ങി. വലിട്ട് താഴെയിട്ടു, മുറിയില്‍ പൂട്ടിയിട്ട് മര്‍ദ്ദിച്ചു. നഗ്‌നാക്കി. ഇടിക്കുകയും തൊഴിക്കുകയും ചെയ്തു.

റെയില്‍വേ പൊലീസുകാര്‍ തന്നെ മര്‍ദ്ദിക്കുകയും വായില്‍ മൂത്രമൊഴിക്കുകയും ചെയ്തതായി പശ്ചിമ യുപിയില്‍ മാധ്യമപ്രവര്‍ത്തകന്റെ പരാതി. യുപിയിലെ ഷംലി ജില്ലയിലാണ് സംഭവം. അമിത് ശര്‍മ എന്ന മാധ്യമപ്രവര്‍ത്തകനാണ് ആക്രമിക്കപ്പെട്ടത്. മര്‍ദ്ദനത്തിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ വിമര്‍ശിച്ച മാധ്യമപ്രവര്‍ത്തകര്‍ അറസ്റ്റിലായത് പ്രതിഷേധമുയര്‍ത്തുന്നതിന് ഇടയിലാണ് മാധ്യമപ്രവര്‍ത്തകന് എതിരായ അക്രമം. ട്രെയിന്‍ പാളം തെറ്റിയത് ഷൂട്ട് ചെയ്യവേയാണ് അമിത് ശര്‍മ്മയ ആര്‍പിഎഫുകാര്‍ മര്‍ദ്ദിച്ചത്. കാമറയും ഫോണും പിടിച്ചുവാങ്ങി. വലിട്ട് താഴെയിട്ടു, മുറിയില്‍ പൂട്ടിയിട്ട് മര്‍ദ്ദിച്ചു. നഗ്‌നാക്കി. ഇടിക്കുകയും തൊഴിക്കുകയും ചെയ്തു.

വിവരമറിഞ്ഞ് മാധ്യമപ്രവര്‍ത്തകര്‍ പൊലീസ് സ്റ്റേഷനിലെത്തുകയും ഉന്നത ഉദ്യോഗസ്ഥരെ ബന്ധപ്പെട്ട് പരാതി നല്‍കുകയും ചെയ്്തു. പ്രതിഷേധത്തെ തുടര്‍ന്നാണ് അമിത് ശര്‍മയെ വിട്ടയയ്ക്കാന്‍ പൊലീസ് തയ്യാറായത്. പൊലീസ് സ്റ്റേഷനുള്ളില്‍ വീഡിയോയും മാധ്യമപ്രവര്‍ത്തകര്‍ പകര്‍ത്തി. സോഷ്യല്‍ മീഡിയയില്‍ വീഡിയോകള്‍ പോസ്റ്റ് ചെയ്തു. ആര്‍പിഎഫിനെക്കുറിച്ച് ചെയ്ത ന്യൂസ് റിപ്പോര്‍ട്ടാണ് അവരെ പ്രകോപിപ്പിച്ചത് എന്നാണ് അമിത് ശര്‍മ സുഹൃത്തുക്കളോട് പറഞ്ഞത്. ആ സ്റ്റോറിയുടെ വീഡിയോ ഫൂട്ടേജ് പൊലീസുകാര്‍ പിടിച്ചെടുത്ത ഫോണിലുണ്ടായിരുന്നു. ഡിജിപി ഒപി സിംഗിന്റെ നിര്‍ദ്ദേശപ്രകാരം എസ്എച്ച്ഒയേയും (സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍) കോണ്‍സ്റ്റബിളിനേയും സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്.

This post was last modified on June 12, 2019 12:52 pm