X

പുത്തുമല ഉരുൾപൊട്ടൽ: 24 മണിക്കൂറിന് ശേഷം ഒരാളെ ജീവനോടെ പുറത്തെടുത്തു

അപകട സ്ഥലത്ത് നിന്നും ഇതുവരെ 8 പേരെ മരിച്ച നിലയിൽ കണ്ടത്തിയിരുന്നു.

വയനാട് പുത്തുമലയില്‍ ഉരുള്‍പൊട്ടൽ ഉണ്ടായി 24 മണിക്കൂറുനോട് അടുക്കുമ്പോൾ ഒരാളെ ജീവനോടെ കണ്ടെത്തിയതായി റിപ്പോർട്ട്. മണ്ണിനടിയൽ പുതഞ്ഞ നിലയില്‍ കണ്ടെത്തിയ ഇയാളെ മാനന്തവാടി ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. അപകട സ്ഥലത്ത് നിന്നും ഇതുവരെ 8 പേരെ മരിച്ച നിലയിൽ കണ്ടത്തിയിരുന്നു. അമ്പതോളം ആളുകള്‍ ഇവിടെ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് വിവരം.

തൊഴിലാളികള്‍ താമസിക്കുന്ന രണ്ട് പാടികള്‍, മൂന്നുവീടുകള്‍, ഒരു മുസ്‌ലിം പള്ളി, ഒരു ക്ഷേത്രം,വാഹനങ്ങള്‍ എന്നിവ മണ്ണിനടിയിലായെന്നാണ് പ്രാഥമിക വിവരം. വ്യാഴാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് ദുരന്തമുണ്ടായത്. എഴുപതോളം വീടുകള്‍ തകര്‍ന്നെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഉരുള്‍പൊട്ടലുണ്ടായ സ്ഥലത്തേക്ക് എത്തിച്ചേരാനുള്ള വഴിയില്‍ മണ്ണിടിഞ്ഞുവീണതിനെ തുടര്‍ന്ന് രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്താന്‍ വൈകിയിരുന്നു. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. സെന്റിനെന്റല്‍ റോക്ക് തേയില എസ്‌റ്റേറ്റിനു നടുവിലെ പ്രദേശത്തേക്കാണ് ഉരുള്‍പാട്ടിയതെന്നാണ് വിവരം.

മറ്റൊരു ഉരുൾപൊട്ടൽ റിപ്പോർട്ട് ചെയ്ത മലപ്പുറം ജില്ലയിലെ കവളപ്പാറയിൽ രക്ഷാ പ്രവര്‍ത്തനം ദൂഷ്കരമായി തുടരുകയാണ്. ഇവിടെ മാത്രം 30 ഓളം വീടുകൾ തകർന്നതായാണ് റിപ്പോർട്ട്. നിലവിൽ രണ്ട് കൂട്ടികളുടേതുൾപ്പെടെ മൂന്ന് മൃതദേഹങ്ങള്‍ കണ്ടെത്തിയിരുന്നു.

 

“പ്രളയം വാർഷിക സംഭവമായാൽ കേരളം തകരും, അതിജീവനം ഉണ്ടാകില്ല”

 

This post was last modified on August 14, 2019 2:26 pm