X

മഴക്കെടുതിയിൽ നഷ്ടമായത് 31,000 ഹെക്ടര്‍ കൃഷി ഭൂമി, നഷ്ടം 1166 കോടി

നെല്‍കൃഷിയാണ് ഏറ്റവും കൂടുതൽ നാശം നേരിട്ടത്.

ചിങ്ങം ഒന്ന്, ഇന്ന് പുതിയൊരു കാർ‍ഷിക വര്‍ഷത്തിന് തുടക്കമാവുമ്പോൾ സംസ്ഥാനത്തെ കർഷകർക്ക് മുന്നിലുള്ളത് മഴക്കെടുതിയിൽ ഉണ്ടായ നഷ്ടങ്ങളുടെ വലിയ കണക്കുകളാണ്. കഴിഞ്ഞ വർഷത്തെ മഹാ പ്രളയത്തിന് ശേഷം പ്രതിസന്ധികൾ മറികടന്ന് കൃഷിയിറക്കിയവര്‍ക്ക്  മഴക്കെടുതി ഇത്തവണയും തിരിച്ചടിയായി. ഈ വർഷം സംസ്ഥാനത്ത് നശിച്ചത് 31,015 ഹെക്ടർ യാണെന്നാണ് കണക്കുകൾ. 1,21,675 കർഷകർക്കാണ് വിളകൾ നഷ്ടമായത്. ഓഗസ്റ്റ് 14 വരെ യുള്ള കണക്കുകൾ പ്രകാരം ആകെ സാമ്പത്തികനഷ്ടം 1166.42 കോടിയാണെന്നും മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നു.  2018-ലെ പ്രളയത്തിൽ 1,47,018 ഹെക്ടർ കൃഷി നശിച്ചെന്നാണ് കണക്കുകള്‍.

നെല്‍കൃഷിയാണ് ഏറ്റവും കൂടുതൽ നാശം സംഭവിച്ചത്. 19,495 ഹെക്ടറിലെ കൃഷി നശിച്ചെന്നാണ് വിലയിരുത്തൽ മൊത്തം കാർഷിക ന നാശത്തിന്റെ 62.8 ശതമാനത്തോളമാണ് ഈ കണക്കുകൾ. പാലക്കാടും ആലപ്പുഴയെയുമാണ് കൃഷി നാശം കൂടുതൽ ബാധിച്ചത്. ലക്ഷ്യമിട്ടതിന്റെ 67 ശതമാനം സ്ഥസസലത്തുമാത്രമാണ് വരൾച്ചമൂലം ഒന്നാംവിള ഇറക്കാനായത്. അതിൽ പാതിയും വെള്ളപ്പൊക്കത്തിൽ നശിക്കുകയും ചെയ്തു. ഇതോടെ സംസ്ഥാനത്തെ നെല്ലുൽപാദനത്തിൽ വലിയ കുറവ് ഉണ്ടാകാൻ ഇടവരുമെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

നാശക്കണക്കിൽ രണ്ടാം സ്ഥാനത്ത് വാഷകൃഷിയാണ്. ഓണവിപണി ലക്ഷ്യമിട്ട് തയ്യാറാക്കിയ കൃഷിയാണ് നശിച്ചവയില്‍ ഭൂരിഭാഗവുമെന്നതിലാൽ വിപണയിൽ വലിയ വിലക്കയറ്റത്തിനും ഇതിടയാക്കിയേക്കും. 5204 ഹെക്ടർ വാഴക്കൃഷി നശിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തൽ. ഇതിൽ 3832 ഹെക്ടറിലെ 95.8 ലക്ഷം കുലച്ച വാഴകളും ഉൾപ്പെടും.

കൂടാതെ സംസ്ഥാനത്തെ മറ്റ് പ്രധാന കൃഷിയിനങ്ങൾക്കും വ്യാപകമായി നാശം നേരിട്ടിട്ടുണ്ട്. ശരാശരി 399 ഹെക്ടറിൽ തെങ്ങ് നശിച്ചതായും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ഹെക്ടർ കണക്ക് പ്രകാരം പച്ചക്കറി 1863, കുരുമുളക് 245, കുരുമുളക് 245 റബ്ബർ 295, മരച്ചീനി 1159, ഇഞ്ചി 178, ഏലം 561, കാപ്പി 21, കൊക്കോ 18 എന്നിങ്ങനെയാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.

2018-ലെ പ്രളയത്തിൽ 3,88,752 കർഷകർക്ക് അവരുടെ വിളകൾ നഷ്ടപ്പെട്ടു. ഈ കൃഷിനാശത്തിന് സർക്കാർ മാനദണ്ഡമനുസരിച്ചുള്ള നഷ്ടപരിഹാരംപോലും പലയിടത്തും നൽകിയിട്ടില്ലെന്നും ആരോപണങ്ങൾ ശക്തമാണ്. വിളകൾക്കുള്ള നഷ്ടപരിഹാരവും സംസ്ഥാന വിള ഇൻഷുറൻസ് പ്രകാരമുള്ള തുകയും ചേർത്ത് ഇതുവരെ കൊടുത്തത് 160 കോടി രൂപയാണ്. 80 കോടികൂടി നൽകാനുണ്ട്. ഇതിൽ 43 കോടി ദുരിതാശ്വാസ നിധിയിൽനിന്നുള്ള നഷ്ടപരിഹാരവും 37 കോടി വിള ഇൻഷുറൻസ് പ്രകാരം നൽകാനുള്ളതുമാണ്.

 

Also Read- ഒന്നു തെറ്റിയാല്‍ വാഹനവും ഞങ്ങളും പാടത്തേക്ക് പോകുമായിരുന്നു’; ഒരിക്കലും മറക്കില്ല ഈ വയനാട് യാത്ര: തിരുവനന്തപുരത്ത് നിന്നും ദുരിതാശ്വാസ സാമഗ്രികളുമായി പോയ ഒരു വൊളന്റിയറുടെ അനുഭവം

This post was last modified on August 17, 2019 7:23 am

Related Post
Leave a Comment