X

കന്യാസ്ത്രീയെ പീഡിപ്പിച്ച സംഭവം: ആരോപണം അന്വേഷിക്കാതിരുന്നത് തെറ്റെന്ന് ഫാദര്‍ പോള്‍ തേലക്കാട്ട്

കന്യാസ്ത്രീയുടെ ആരോപണത്തില്‍ അന്വേഷണം നടത്താതിരുന്നത് തെറ്റാണെന്നും പ്രശ്‌നങ്ങള്‍ സഭയക്കുള്ളില്‍ വച്ച് പരിഹരികേണ്ടിയിരുന്നുവെന്നും ഫാദര്‍ പോള്‍ തേലക്കാട്ട് പറയുന്നു.

കത്തോലിക്കാ സഭയിലെ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെയുള്ള ബലാത്സംഗ ആരോപണത്തില്‍ സിറോ മലബാര്‍ സഭാ നേതൃത്വത്തെ കുറ്റപെടുത്തി സഭയുടെ മുന്‍ വക്താവ് ഫാദര്‍ പോള്‍ തേലക്കാട്ട്. കന്യാസ്ത്രീയുടെ ആരോപണത്തില്‍ അന്വേഷണം നടത്താതിരുന്നത് തെറ്റാണെന്നും പ്രശ്‌നങ്ങള്‍ സഭയക്കുള്ളില്‍ വച്ച് പരിഹരികേണ്ടിയിരുന്നുവെന്നും ഫാദര്‍ പോള്‍ തേലക്കാട്ട് പറയുന്നു.

കന്യാസ്ത്രീയുടെ പരാതി ഒതുക്കി തീര്‍ക്കാന്‍ ശ്രമിച്ചത് തെറ്റായിപ്പോയി. ആരോപണം അന്വേഷിക്കാതിരുന്നത് എന്തുകൊണ്ടാണ് എന്ന് അറിയില്ല. പരാതിയില്‍ സിറോ മലബാര്‍ സഭ ആര്‍ച്ച് ബിഷപ്പിന്റെ നടപടി എന്തായിരുന്നെന്ന് കൃത്യമായി അറിയില്ല, അതിനാല്‍ അദ്ദേഹത്തെ കുറ്റപ്പെടുത്താനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇത്തരം ആരോപണങ്ങള്‍ ഏതുസഭയ്‌ക്കെതിരെ ഉയരുന്നതും വേദനാജനകമാണെന്നും ഫാദര്‍ പോള്‍ തേലക്കാട്ട് പറയുന്നു.

 

ദൈവത്തിനും വിശ്വാസികള്‍ക്കുമിടയിലുള്ള ഹോട്ട് ലൈന്‍ ബന്ധത്തില്‍ ഇനി പാതിരിമാര്‍ വേണോ….? പോപ്പ് ആലോചിക്കട്ടെ…

This post was last modified on June 30, 2018 8:43 pm