X

പിസി ജോർജിനെ ഭീഷണിപ്പെടുത്തിയത് രവി പൂജാരി തന്നെ; സ്ഥിരീകരിച്ച് കേന്ദ്ര ഏജന്‍സികൾ

എന്നാൽ രവി പൂജാരിയെ ഭയമില്ലെന്നും എപ്പോൾ വന്നാലും നേരിടാൻ തയ്യാറാണെന്നും പുതിയ റിപ്പോർട്ടുകൾക്ക് പിറകെ പി സി ജോർജ് പ്രതികരിച്ചു.

കേരള ജനപക്ഷം നേതാവും പൂഞ്ഞാർ എംഎൽഎയുമായ പി സി ജോർജിനെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയത് അധോലോക കുറ്റവാളി രവി പൂജാരി തന്നെയെന്ന് സ്ഥിരീകരണം. വിഷയം ചൂണ്ടിക്കാട്ടി പി സി ജോർജ് നൽകിയ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് അദ്ദേഹത്തിന് ലഭിച്ചതെന്ന് പറയുന്ന കോളുകളെ കുറിച്ചുള്ള സ്ഥിരീകരണം ലഭിച്ചിട്ടുള്ളത്. പിസി യുടെ പരാതിയിലെ പോലീസ് കേന്ദ ഏജന്‍സികൾക്ക് കൈമാറിയിരുന്നു. ഇതോടെയാണ് ഇന്റലിജൻസ് ബ്യൂറോ ശേഖരിച്ച പൂജാരിയുടെ കോൾ രേഖകളിൽ ജോര്‍ജിന്റെയും നമ്പരുണ്ടെന്ന് കണ്ടെത്തിയത്. ജനുവരി 11,12 തീയതികളിലാണ് ഫോൺവിളികൾ എത്തിയത്. ഭീഷണിപ്പെടുത്തിയതടക്കം ആറു തവണ രവി പൂജാരി ജോർജിനെ വിളിച്ചിരുന്നു. ഇന്റർനെറ്റില്‌ നിന്നും വന്ന കോൾ സെനഗലിൽ‌നിന്നാണെന്നും കണ്ടെത്തിയിട്ടുണ്ട്.

ബിഷപ് ഫ്രാങ്കോ കേസുമായി ബന്ധപ്പെട്ടു രവി പൂജാരി തന്നെ വിളിച്ചിരുന്നതായി കഴിഞ്ഞ ദിവസമായിരുന്നു പിസി. ജോർജ് വെളിപ്പെടുത്തിയത്. തന്നെയും മക്കളിൽ ഒരാളെയും വക വരുത്തുമെന്നായിരുന്നു ഭീഷണിയെന്നുമായിരുന്ന വെളിപ്പെടുത്തൽ. എന്നാല്‍ രവി പൂജാരിയെ താൻ തിരിച്ച് ഭയപ്പെടുത്തിയെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതിരണം. വെളിപ്പെടുത്തൽ സമൂഹമാധ്യമങ്ങളിൽ പരിഹാസ രൂപത്തിലാണു സ്വീകരിക്കപ്പെട്ടത്.

എന്നാൽ രവി പൂജാരിയെ ഭയമില്ലെന്നും എപ്പോൾ വന്നാലും നേരിടാൻ തയ്യാറാണെന്നും പുതിയ റിപ്പോർട്ടുകൾക്ക് പിറകെ പി സി ജോർജ് പ്രതികരിച്ചു. തിരുവനന്തപുരത്ത് മാധ്യമങ്ങളെ കാണവെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. രണ്ടു തവണയാണു താൻ ഫോണെടുത്തത്. ആറു തവണ വിളിച്ചതായി പൊലീസ് പറയുന്നു. ഏതോ ഗുണ്ട വിളിച്ചതെന്നാണു കരുതിയത്. ഹിന്ദിയിലും ഇംഗ്ലീഷിലുമായിട്ടാണ് സംസാരിച്ചത്. തനിക്കാറിയാവിന്ന തരത്തിൽ തിരിച്ചു പ്രതികരിച്ചെന്നും അദ്ദേഹം പറയുന്നു. കന്യാസ്ത്രീ ബലാൽസംഗക്കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് അനുകൂലമായി നിലപാടിന്റെ പേരിലായിരുന്ന നടപടിയെന്ന ആരോപണവും അദ്ദേഹം ആവർത്തിച്ചു.

അധോലോക നായകന്‍ രവി പൂജാരി വിളിച്ച് ഭീഷണിപ്പെടുത്തി, താനും തിരിച്ച് വിരട്ടിയെന്ന് പിസി ജോര്‍ജ്ജ്

ആഫ്രിക്കന്‍ രാജ്യമായ സെനഗലിൽ നിന്നും രവി പൂജാരി അറസ്റ്റിലായ വാർത്തകൾ പുറത്ത് വന്നതിന് പിറകൊയായിരുന്നു പിസി ജോർജിന്റെ പ്രതികരണം പുറത്ത് വന്നത്. ഗിനിയ, ഐവറികോസ്റ്റ്, സെനഗല്‍, ബുര്‍ക്കിന ഫാസോ എന്നീ രാജ്യങ്ങളിൽ ഒളിവില്‍ കഴിയവേയായിരുന്നു രവി പൂരാജി ഇന്റർ പോൾ പിടിയിലായത്. കൊച്ചിയില്‍ നടി ലീന മരിയാ പോളിന്‍റെ ബ്യൂട്ടി പാര്‍ലറില്‍ വെടിയുതിര്‍ക്കുകയും ഭീഷണി മുഴക്കുകയും ചെയ്തതാണ് അവസാനമായി രവി പൂജാരി ഇടപ്പെട്ടെന്ന് പറയുന്ന കേസ്. ഇതിന് പിറകെയാണ് പിസി ജോർജിന്റെ അവകാശവാദം. രാജ്യത്തെയാകെ വിറപ്പിച്ച ഛോട്ടാരാജന്റെ സംഘാംഗമായാണു മുബൈയിലെ ചെമ്പൂരിൽനിന്നു രവി പൂജാരി അധോലോകത്തെത്തുന്നത്. ശ്രീകാന്ത് മാമായെന്ന രാജൻ സംഘാംഗമാണു പൂജാരിയെ സംഘത്തിലേക്കാനയിച്ചത്. 1990ൽ സഹാറിൽ ബാലാ സൽട്ടെയെന്ന അധോലോക സംഘാംഗത്തെ വകവരുത്തിയതോടെ മാധ്യമ ശ്രദ്ധ നേടി. ഇന്റർപോൾ റെഡ് കോർണർ നോട്ടിസ് പുറപ്പെടുവിച്ചുള്ള രവി, പതിനഞ്ചു വർഷത്തോളമായി ഒളിവിലായാരുന്നു. ബ്യൂട്ടി പാർലർ വെടിവയ്പ്പ് കേസിൽ മൂന്നാം പ്രതിയാണ് രവി പൂജാരി.

ഒന്നാം നമ്പര്‍ ക്രിമിനല്‍ ഹബ്ബായി മാറുന്ന കൊച്ചി

This post was last modified on February 7, 2019 11:40 am