X

യുഡിഎഫും എല്‍ഡിഎഫും ഒറ്റക്കെട്ടായി; പൂഞ്ഞാര്‍ തെക്കേക്കര പഞ്ചായത്ത് പി സി ജോര്‍ജ്ജിന് നഷ്ടമായി

നിയോജക മണ്ഡലത്തിന്റെ പേരുള്‍പ്പെടുന്ന പഞ്ചായത്ത് നഷ്ടമായത് പി സി ജോര്‍ജ്ജിന് കനത്ത തിരിച്ചടിയാണ്

ഇടതുപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ യുഡിഎഫ് പിന്തുണച്ചതോടെ പൂഞ്ഞാര്‍ തെക്കേക്കര പഞ്ചായത്തിന്റെ ഭരണം പി സി ജോര്‍ജ്ജിന്റെ ജനപക്ഷത്തിന് നഷ്ടമായി. 14 അംഗ ഭരണസമിതിയില്‍ ഇടതുമുന്നണി-5, കോണ്‍ഗ്രസ്-2, കേരള കോണ്‍ഗ്രസ്-1, ജനപക്ഷം- 6 എന്നിങ്ങനെയായിരുന്നു കക്ഷി നില.

വര്‍ഗീയ ശക്തികള്‍ അധികാരത്തിലെത്തുന്നത് തടയുന്നതിന് വേണ്ടിയാണ് സിപിഎമ്മിന്റെ അവിശ്വാസ പ്രമേയത്തെ പിന്തുണച്ചതെന്ന് യുഡിഎഫ് വ്യക്തമാക്കി. ഗ്രാമ പഞ്ചായത്ത് ഹാളില്‍ നടന്ന വോട്ടെടുപ്പില്‍ എട്ട് അംഗങ്ങളും പ്രമേയത്തെ അനുകൂലിച്ചു. നിയോജക മണ്ഡലത്തിന്റെ പേരുള്‍പ്പെടുന്ന പഞ്ചായത്ത് നഷ്ടമായത് പി സി ജോര്‍ജ്ജിന് കനത്ത തിരിച്ചടിയാണ്.

കഴിഞ്ഞ ഏപ്രിലില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് പി സി ജോര്‍ജ്ജിന്റെ ജനപക്ഷം എന്‍ഡിഎയില്‍ ചേര്‍ന്നത്. എന്നാല്‍ പത്തനംതിട്ട മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന പൂഞ്ഞാര്‍ നിയോജക മണ്ഡലത്തില്‍ എന്‍ഡിഎ മൂന്നാം സ്ഥാനത്ത് മാത്രമാണ് എത്തിയത്.

read more:ഇങ്ങനെയുള്ള ഒരു പാർട്ടി പിളർന്നാലും വളർന്നാലും സത്യത്തിൽ പൊതുജനത്തിന് എന്ത് കാര്യം? കേരള കോണ്‍ഗ്രസിനെ കുറിച്ചാണ്

This post was last modified on June 17, 2019 3:03 pm