X

ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടാൽ മൽസരിക്കും: ഉമ്മൻ ചാണ്ടി

താനിപ്പോള്‍ എംഎല്‍എ ആയതിനാൽ ലോകാസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന സൂചനയായിരുന്നു ഉമ്മൻ ചാണ്ടി നേരത്തെ നല്കിയിരുന്നത്.

ഹൈക്കമാൻഡ് ആവശ്യപ്പെട്ടാൽ ലോകാസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ തയ്യാറാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മൻചാണ്ടി . യുഡിഎഫിൽ സ്ഥാനാർത്ഥി നിർണയം സംബന്ധിച്ച് ചർച്ചകൾ ഇനിയും ആരംഭിച്ചിട്ടില്ല. ഘടക കക്ഷികളുമായുള്ള ചർ‌ച്ചകളും ഇതുവരെ പൂർത്തിയായിട്ടില്ലെന്നും അദ്ദേഹം പ്രതികരിച്ചു. ഉമ്മൻ ചാണ്ടിയുടെ സ്ഥാനാർഥിത്വ സാധ്യത തള്ളാതെ കേരളത്തിന്റ ചുമതലയുളള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി മുകുള്‍വാസ്നിക് തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പ്രതികരിച്ചതിന് പിറകെയാണ് മുൻ മുഖ്യമന്ത്രിയുടെ പ്രതികരണം. സ്ഥാനാര്‍ഥിത്വം സംബന്ധിച്ച് അതാത് ഘടകങ്ങളുടെ നിർദേശം പരിഗണിക്കാറുണ്ടെന്നായിരുന്നു മുകുൾ വാസ്നിക്കിന്റെ പ്രതികരണം.

താനിപ്പോള്‍ എംഎല്‍എ ആയതിനാൽ ലോകാസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന സൂചനയായിരുന്നു ഉമ്മൻ ചാണ്ടി നേരത്തെ നല്കിയിരുന്നത്. കൂടുതല്‍ കാര്യങ്ങള്‍ കേരളത്തിലെ നേതാക്കളുമായി ചര്‍ച്ച നടത്തിയശേഷം മാത്രമേ പറയാനാകു എന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. എന്നാൽ ന്യൂനപക്ഷ വോട്ടുകൾ തിരികെപിടിക്കാൻ ഉമ്മൻ ചാണ്ടി മത്സരിക്കണമെന്നാണ് പാർട്ടിയിൽ പൊതുവെയുള്ള ആവശ്യം.

ഉമ്മന്‍ചാണ്ടി മല്‍സരിക്കണമെന്നാണ് തന്റെ നിലപാടെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. അദ്ദേഹം തയ്യാറെങ്കില്‍ സംസ്ഥാനത്തെ ഏത് മണ്ഡലത്തിലും അദ്ദേഹത്തെ മൽസരിപ്പിക്കുമെന്നായിരുന്നു മുല്ലപ്പള്ളിയുടെ നിലപാട്. എന്നാൽ കോട്ടയമോ ഇടുക്കിയോ ആയിരിക്കും ഉമ്മൻ ചാണ്ടി സ്വീകരക്കുകയെന്നും റിപ്പോർട്ടുകൾ പറയുന്നത്. ഉമ്മൻ ചാണ്ടിയുടെ ലോക്സഭയിലേക്ക് മൽസരിക്കുന്നത് സംബന്ധിച്ച് ഘടക കക്ഷികൾക്കും അനുകൂല നിലപാടാണുള്ളത്.

This post was last modified on January 24, 2019 3:19 pm