X

വസ്തുവിന്റെ മൂല്യം കൂടിയത് ആസ്തി വർധനവായി കണക്കാക്കി; സ്വത്ത് സംബന്ധിച്ച് റിപ്പോര്‍ട്ടുകളിൽ വിശദീകണവുമായി ഇ ടി മുഹമ്മദ് ബഷീർ

ജോലി ചെയ്ത കാലത്തും ജനപ്രതിനിധി ആയ സമയത്തും എനിക്ക് ലഭിച്ച ശമ്പള വരുമാനത്തിൽ കവിഞ്ഞ ഒരു രൂപയുടെ സ്വത്തോ ബാങ്ക് ബാലൻസോ എന്റെയോ കുടുംബത്തിന്റെയോ പേരിൽ ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

രാജ്യത്തെ സിറ്റിങ്ങ് എംപിമാരുടെ സ്വന്തുവർധനവിൽ ഒന്നാമത് ഇ ടി മുഹമ്മദ് ബഷീർ ആണെന്ന അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് (എഡിആർ) റിപ്പോർട്ടുകൾ വാർത്തയായതിന് പിറകെ വിശദീകരണവുമായി എംപി രംഗത്തത്തി. തന്റെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് ഇ ടി വാർത്തകൾ വളച്ചൊടിക്കുകയാണെന്ന ആരോപണവുമായി രംഗത്തെത്തിയത്. ഇടിയുടെ സ്വത്തില്‍ 2009-2014 കാലയളവിൽ 2,018 ശതമാനം വർധിച്ചെന്നായിരുന്നു എഡിആർ ചൂണ്ടിക്കാട്ടിയത്.

എന്നാൽ, മുന്നാം തവണയും പൊന്നാനിയിൽ സ്ഥാനാർത്ഥിത്വം പ്രഖ്യാപിക്കപ്പെട്ടത് മുതൽ തീർത്തും അസത്യമായ പ്രചാരണങ്ങൾ ബോധപൂർവമായി ചില കേന്ദ്രങ്ങൾ പടച്ചുവിടുകയാണെന്നാണ് ആദ്ദേഹത്തിന്റെ ആരോപണം. തന്നിൽ വിശ്വാസം അർപ്പിച്ച പ്രവർത്തകരുടെ മനോവീര്യം തകർക്കാൻ ഇത്തരം കുപ്രചാരണങ്ങൾക്ക് സാധിച്ചേക്കുമെന്ന പശ്ചാത്തലത്തിലാണ് ഇപ്പോൾ വിശദീകരണം നൽകുന്നതെന്നും വ്യക്തമാക്കിയാണ് അദ്ദേഹം കുറിപ്പ് ആരോപിക്കുന്നത്. അൻപത് വർഷത്തെ പൊതു ജീവിതത്തിനിടയിൽ ഒരു സെന്റ് ഭൂമിയോ ജോലി ചെയ്ത കാലത്തും ജനപ്രതിനിധി ആയ സമയത്തും എനിക്ക് ലഭിച്ച ശമ്പള വരുമാനത്തിൽ കവിഞ്ഞ ഒരു രൂപയുടെ സ്വത്തോ ബാങ്ക് ബാലൻസോ എന്റെയോ കുടുംബത്തിന്റെയോ പേരിൽ ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

2009 ൽ പൊന്നാനിയിൽ ജനവിധി തേടുമ്പോൽ നൽകിയ അഫിഡവിറ്റിൽ പറഞ്ഞ വീടും ഭൂമിയും തന്നെയാണ് 2014 ലും 2019 ലും ഉള്ള ആസ്തി. കാലാകാലങ്ങളിലായി ഈ വസ്തുവിന്റെ മുല്യം കൂടിയിട്ടുണ്ടങ്കിൽ ഇത്തവണയും തിരഞ്ഞെടുപ്പ് കമ്മീഷന്റെ മുന്നിൽ ബോധ്യപ്പെടുത്തും. 2009ലെ സത്യവാങ് മൂലത്തിൽ വീടിന്റെ മൂല്യം രേഖപ്പെടുത്തിയത് ഒരു ലക്ഷം രൂപയായിരുന്നു. ഇതേ വസ്തുവിന്ന് 2014 ൽ കാണിച്ച മൂല്യം ഇരുപത് ലക്ഷമാണ് അതായത് രണ്ടായിരം ശതമാനം വർദ്ധനവ്. ഇതാണ് വാർത്തകളിൽ ചൂണ്ടിക്കാട്ടപ്പെട്ടത്. മാത്രമല്ല 120 മാസം പാർലിമെന്റ് അംഗമായ തനിക്ക് ലഭിക്കുന്ന വേതനം തന്നെ ആരോപിക്കുന്ന തുകയിൽ അധികം വരുനമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. പുരയിടത്തിനും പതിനൊന്ന് വർഷമായി ഉപയോഗിച്ചുവരുന്ന 2008 മോഡൽ വാഹനവും അല്ലാതെ ഒരു രൂപയുടെ പോലും ആസ്തിയില്ലാത്ത തന്നെ കുറിച്ച് വരുന്ന വാർത്തകൾക്ക് ഇതിനപ്പുറം ഒരു മറുപടി പറയാനില്ലെന്നും അദ്ദേഹം പറയുന്നു.

അതേസമയം, കണക്കിൽ പെടാത്തതും പരാമർശിച്ചതല്ലാത്തതുമായ രൂപയോ ഭൂമിയോ മറ്റ് വസ്തുക്കളോ തന്റെ കൈവശം അധികമുണ്ടെന് ആരോപണങ്ങൾ തെളിയിക്കുന്നവർക്ക് ഒരു ഉപാധിയുമില്ലാതെ ഇഷ്ടദാനമായി നൽകാൻ ഞാൻ തയ്യാറാണെന്നും ഇ ടി മുഹമ്മദ് ബഷീർ പറയുന്നു.

This post was last modified on March 20, 2019 12:15 pm