X

ഡാമുകൾ ‘രഹസ്യമായി’ തുറന്നുവിട്ട് പ്രളയം സൃഷ്ടിച്ചെന്ന് ലീഗ് നേതാവ്; വ്യാജപ്രചാരണങ്ങൾക്കെതിരെ കെഎസ്ഇബി

വ്യാജപ്രചാരണങ്ങൾ നടക്കുന്നത് ശ്രദ്ധയിൽ പെട്ടെന്നും അവ വിശ്വസിക്കരുതെന്നും ആവശ്യപ്പെട്ട് കെഎസ്ഇബി രംഗത്തു വന്നു.

ഡാമുകൾ ‘രഹസ്യമായി തുറന്നുവിട്ട്’ സൃഷ്ടിച്ച പ്രളയമാണ് ഇത്തവണത്തേതെന്നും അത് തെളിയിക്കാനുള്ള രേഖകൾ തന്റെ പക്കലുണ്ടെന്നും അവകാശപ്പെട്ട് ലീഗ് നേതാവ് രംഗത്ത്. സയ്യിദ് നൗഷാദ് ബാഫഖി തങ്ങളാണ് ഈ അവകാശവാദവുമായി രംഗത്തെത്തിയിരിക്കുന്നത്. സംസ്ഥാനത്തെ എല്ലാ ഡാമുകളുടെയും ഷട്ടറുകൾ മുന്നറിയിപ്പ് നൽകാതെ രഹസ്യമായി തുറന്നെന്നാണ് സയ്യിദ് നൗഷാദ് അവകാശപ്പെടുന്നത്.

അതെസമയം വ്യാജപ്രചാരണങ്ങൾ നടക്കുന്നത് ശ്രദ്ധയിൽ പെട്ടെന്നും അവ വിശ്വസിക്കരുതെന്നും ആവശ്യപ്പെട്ട് കെഎസ്ഇബി രംഗത്തു വന്നു. ഇടുക്കി, പമ്പ, കക്കി, ഷോളയാർ, ഇടമലയാർ, കുണ്ടള, മാട്ടുപ്പെട്ടി എന്നീ വൻകിട ഡാമുകളിലെല്ലാം കൂടി നിലവിൽ 30% ത്തിൽ താഴെ വെള്ളമേയുള്ളൂവെന്നും ഇത് തുറന്നുവിടേണ്ട യാതൊരു സാഹചര്യവും ഇല്ലെന്നും കെഎസ്ഇബി ചൂണ്ടിക്കാട്ടി. പ്രചാരണങ്ങളിൽ ചൂണ്ടിക്കാട്ടുന്ന ഡാമുകളൊന്നും തുറന്നിട്ടില്ലെന്നും ചില ചെറുകിട ഡാമുകൾ മാത്രമാണ് തുറന്നിട്ടുള്ളതെന്നും ഫേസ്ബുക്ക് പോസ്റ്റ് പറയുന്നു.

കെഎസ്ഇബിയുടെ ഫേസ്ബുക്ക് പോസ്റ്റ്

KSEB യുടെ ഇടുക്കി, പമ്പ, കക്കി, ഷോളയാർ, ഇടമലയാർ, കുണ്ടള, മാട്ടുപ്പെട്ടി എന്നീ വൻകിട ഡാമുകളിലെല്ലാം കൂടി നിലവിൽ 30% ത്തിൽ താഴെ വെള്ളമേയുള്ളൂ. (ഇടുക്കിയിൽ വെറും 30% മാത്രമാണ് ഇന്നത്തെ ജലനിരപ്പ്) ഈ ഡാമുകൾ എല്ലാം തുറന്നു വിട്ടു എന്ന നിലയിൽ വ്യാജ പ്രചാരണം സാമൂഹിക മാധ്യമങ്ങളിൽ നടക്കുന്നതായി ശ്രദ്ധയിൽപ്പെ ട്ടിട്ടുണ്ട്. ചില ചെറുകിട ഡാമുകൾ മാത്രമാണ് തുറന്നു വിടേണ്ടി വന്നിട്ടുള്ളത്. മൊത്തത്തിൽ ഡാമുകൾ തുറന്നു വിട്ടു എന്ന രീതിയിലുള്ള സന്ദേശങ്ങൾ പ്രചരിപ്പിക്കരുത് എന്ന് അഭ്യർത്ഥിക്കുന്നു.

സയ്യിദ് നൗഷാദ് ബാഫഖി തങ്ങളുടെ ഫേസ്ബുക്ക് പോസ്റ്റ്

ഡാമുകൾ തുറന്നു വിട്ടുള്ള പ്രളയമല്ല ഇത്
എന്ന് വരുത്തിത്തീർക്കാൻ
രഹസ്യമായി ഷട്ടറുകൾ തുറന്നു വിട്ട്
പ്രളയളുണ്ടാക്കിയത് തന്നെയാണ് ഈ പ്രളയം

ഡാമുകൾ തുറന്നില്ല എന്നിട്ടും പ്രളയം
എന്ന നിങ്ങളുടെ
ന്യായീകരണം തിരിച്ചടിയാകും
കമ്മികളേ

കല്ലാർകുട്ടി ഡാമിന്റെ അഞ്ച് ഷട്ടറുകളും
മണിയാർ തടയണ
കുണ്ടല ഡാം
പെരിങ്ങൽക്കുത്ത് ഡാം
മംഗളം ഡാം
കാഞ്ഞിരപ്പുഴ ഡാം
ലോവർ പെരിയാറിന്റെ ഷട്ടറുകളും
മലങ്കര ഡാമുമടക്കം
സംസ്ഥാനത്തെ എല്ലാ ചെറുകിട ഡാമുകളുടേയും എല്ലാ ഷട്ടറുകളും ഇന്നലെ
മുന്നറിയിപ്പില്ലാതെ തുറന്നു വിട്ടതിന്റെ രേഖ
ഞാൻ തരാം

സയ്യിദ് നൗഷാദ് ബാഫഖി തങ്ങൾ

This post was last modified on August 14, 2019 2:06 pm